ADVERTISEMENT

സാധാരണ ഇടിയപ്പം കഴിച്ചു മടുത്തോ ? എങ്കിൽ ഇടിയപ്പം ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

ചേരുവകൾ

  • ഇടിയപ്പം – 6 
  • മൈദ – അരക്കപ്പ് 
  • കടലമാവ് – കാൽകപ്പ് 
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • ഗരംമസാല – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി – ഒരു ടീസ്പൂൺ
  • എണ്ണ – ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന് 
  • ഇഞ്ചി – ചെറിയ കഷണം  നുറുക്കിയത് 
  • വെളുത്തുള്ളി – 3  ചെറുതായി നുറുക്കിയത് 
  • പച്ചമുളക് – 3  നെടുകെ കീറിയത്
  • കുരുമുളകുപൊടി – അര ടീസ്പൂൺ 
  • ഗരംമസാല – അര ടീസ്പൂൺ 
  • മുളകുപൊടി  – അര ടീസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ 
  • സോയാസോസ് – 1 ടീസ്പൂൺ 
  • ചില്ലി സോസ് – 1 ടീസ്പൂൺ  
  • വെളുത്ത എള്ള് 
  • കറിവേപ്പില

തയാറാക്കുന്ന വിധം

∙ ഇടിയപ്പം ചെറിയ കഷണങ്ങൾ ആയി നുറുക്കുക.

∙ ഒരു പാത്രത്തിലേക്ക് അരക്കപ്പ് മൈദയും കാൽകപ്പ് കടലമാവും ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ എണ്ണ, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

∙ ഓരോ ഇടിയപ്പ കഷണങ്ങൾ എടുത്ത് ഇതിൽ മുക്കി വറുത്തു കോരുക.

∙ ഒരു ഫ്രൈയിങ് പാനിൽ ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി നുറുക്കിയത് 3 വെളുത്തുള്ളി ചെറുതായി നുറുക്കിയത് 3 പച്ചമുളക് നെടുകെ കീറിയത് എന്നിവ ചേർത്ത് നന്നായി വഴറ്റുക  ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ  ചില്ലി സോസ് എന്നിവ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഇടിയപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക. വെളുത്ത എള്ളും കറിവേപ്പിലയും ചേർത്ത് വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com