ADVERTISEMENT

വെറുതെ കൊറിക്കാൻ ഡയമണ്ട് കട്സ് പോലെ രസമുള്ള മറ്റൊന്നുമില്ല. നാടൻ രുചിയിൽ ചെറുമധുരവുമായി കറുമുറെ കൊറിക്കാം. സാധാരണ മൈദ ചേർത്താണ് ഉണ്ടാക്കുന്നത്, ഇവിടെ ഹെൽത്തി ആയിട്ട് ഗോതമ്പ് പൊടി ചേർത്താണ് ഡയമണ്ട് കട്സ് തയാറാക്കുന്നത്.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 കപ്പ്‌
  • പൊടിച്ച പഞ്ചസാര - 1/2 കപ്പ്‌
  • ഏലയ്ക്ക പൊടി - 1/2 ടീസ്പൂൺ
  • മുട്ട - 1
  • ബേക്കിങ് സോഡാ - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

ഗോതമ്പ് പൊടി, പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, മുട്ട, ഒരു നുള്ള് ബേക്കിങ് സോഡായും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക.10 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക. അതിന് ശേഷം ചപ്പാത്തിയെക്കാൾ കുറച്ചു കൂടി കട്ടിയിൽ പരത്തിയെടുക്കുക. ഒരു കത്തികൊണ്ട്  ഡയമണ്ട്  ആകൃതിയിൽ കട്ട് ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. നല്ല ഹെൽത്തി  ആയ വീറ്റ് ഡയമണ്ട് കട്‌സ് റെഡി ആയി. നാലുമണി കാപ്പിയ്ക്കൊപ്പം ചൂടൊടേ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com