ADVERTISEMENT

ദോശ പല വിധം ഉണ്ടെങ്കിലും  നാടൻ തട്ടുകട രീതിയിൽ ചിക്കൻ ദോശ കഴിച്ചിട്ടുണ്ടോ കിടിലൻ ടേസ്റ്റ് ആണ്. തൊട്ട് കൂട്ടാൻ വേറൊന്നും വേണ്ട.

ചേരുവകൾ 

  • ദോശ മാവ്
  • എല്ലില്ലാത്ത കോഴി ഇറച്ചി - 300 ഗ്രാം 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • സവാള - 2 എണ്ണം 
  • തക്കാളി - 1 എണ്ണം 
  • പച്ചമുളക് - 1 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില 
  • മുട്ട - 2 എണ്ണം 
  • മുളകുപൊടി - 1/2 ടീസ്‌പൂൺ 
  • മല്ലിപൊടി - 1/4 ടീസ്‌പൂൺ 
  • ഗരംമസാല - 1/4 ടീസ്‌പൂൺ 

തയാറാക്കുന്ന വിധം 

കഴുകി മുറിച്ചെടുത്ത ചിക്കനിൽ കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തു വേവിച്ചു എടുക്കണം. ഇത് തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കണം . മസാല തയാറാക്കാൻ ഒരു പാനിൽ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഇട്ട് വഴറ്റി, ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും ഗരംമസാലയും ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കണം ഇനി ഇതിലേക്ക് തക്കാളി ഇട്ട് വെന്ത ശേഷം അരച്ച് വച്ചിരിക്കുന്ന ചിക്കനും ഇട്ട് ഇളക്കി എടുക്കാം. ഇനി ദോശ ചുടാൻ പാൻ വെച്ച് അതിലേക്ക് ദോശ മാവ് ഒഴിച്ച് പരത്തി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് പരത്തിയ ശേഷം ചിക്കൻ മസാല ഇട്ട് കൊടുക്കാം . ഇനി ഇതു രണ്ടു സൈഡും തിരിച്ചിട്ട് ദോശ ചുട്ടെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com