രുചികരമായ പ്രഭാത ഭക്ഷണത്തിന് റാഗി ദോശയും ഓട്സ് ദോശയും

Dosa
SHARE

രണ്ട് തരം ഇൻസ്റ്റന്റ് ദോശകളാണ് - റാഗി ദോശ, ഓട്സ് ദോശ - എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം, ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്കും ഇത് ധൈര്യമായി കഴിക്കാം.

റാഗി ദോശ 

 • റാഗിപ്പൊടി - 1 കപ്പ്‌ 
 • റവ - 1/4 കപ്പ്‌ 
 • ഗോതമ്പ് പൊടി - 1/4 കപ്പ്‌ 
 • ഉപ്പ് - 1 ടീ സ്പൂൺ 
 • ജീരകം - 1/2 ടീ സ്പൂൺ 
 • പച്ചമുളക് - 1 ചെറുതായി അരിഞ്ഞത് 
 • സവാള ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ 
 • മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്ത ചേരുവകളെല്ലാം പാകത്തിന് വെള്ളവും ചേർത്ത് ദോശ മാവിന്റെ പാകത്തിൽ കലക്കി എടുത്ത് ദോശ ഉണ്ടാക്കാം. ഈ മാവ് പുളിക്കാൻ വയ്ക്കേണ്ട ആവശ്യം ഇല്ല. ഇൻസ്റ്റന്റ് ഹെൽത്തി ദോശയാണ്.

ഓട്സ് ദോശ 

 • ഓട്സ് പൊടിച്ചത് - 1/2 കപ്പ്‌ 
 • റവ - 1/4 കപ്പ്‌ 
 • പച്ച മുളക് - 1 എണ്ണം 
 • സവാള ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
 • മല്ലിയില – ആവശ്യത്തിന് 
 • ഉപ്പ് - 1/2 ടീസ്പൂൺ 
 • പുളിയുള്ള തൈര് - 1 ടേബിൾ സ്പൂൺ
 • ജീരകം - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം ചേർത്ത് വെള്ളം ഒഴിച്ച് ദോശ മാവിന്റെ പാകത്തിന് കലക്കി ചുട്ടെടുക്കാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA