ADVERTISEMENT

വീട്ടിൽ തന്നെ എളുപ്പത്തിൽ ഒരു പുതു രുചിയിൽ പൈനാപ്പിൾ ജാം തയാറാക്കാം.

ചേരുവകൾ 

  • കൈതച്ചക്ക  - 1 എണ്ണം 
  • പഞ്ചസാര - 1 കപ്പ് 
  • നാരങ്ങാ നീര് - 1 ടീസ്പൂൺ 
  • ഏലയ്ക്ക - 4 എണ്ണം 

തയാറാക്കുന്ന വിധം 

  • ജാം തയാറാക്കുന്നതിന് കൈതച്ചക്ക തൊലിയും മുള്ളും കളഞ്ഞു ചെറുതായി അരിഞ്ഞു മിക്സിയിൽ ജ്യൂസ് അടിച്ചു എടുക്കണം. 
  • ചൂടാക്കി എടുത്ത ഏലയ്ക്ക പഞ്ചസാരയിൽ  ഇട്ട്  മിക്സിയിൽ പൊടിച്ചെടുത്ത് വയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് ജ്യൂസ് ഒഴിച്ച് ചൂടായ ശേഷം പഞ്ചസാര പൊടിയും ഇട്ട് കുറുകിയ പരുവത്തിൽ എടുക്കണം ഇതിലേക്ക് നാരങ്ങ നീരും ഒഴിച്ച് കൊടുക്കാം . ഇത് നല്ലതു പോലെ ഇളക്കി ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യാം . ഇനി ഇത് തണുത്ത ശേഷം കുപ്പിയിലേക്ക് ഒഴിച്ച് വയ്ക്കാം.

ടിപ്സ് 

പഞ്ചസാരയിൽ  ഏലയ്ക്ക ചൂടാക്കി  പൊടിച്ചാൽ  ഏലക്ക നല്ലതു പോലെ പൊടിഞ്ഞു കിട്ടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com