ADVERTISEMENT

വെറും 3 ചേരുവകൾ മതി. ദോശ ചപ്പാത്തി ഇഡലി എന്നിവയുടെ കൂടെ ഈ തക്കാളി ചട്ണി  സൂപ്പർ ടേസ്റ്റ് ആണ്

ചേരുവകൾ

  • സവാള - 2 ഇടത്തരം 
  • തക്കാളി - 2 വലുത്
  • ഉണക്കമുളക് - 4
  • വെളിച്ചെണ്ണ - 3 ടേമ്പിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മുളക് വറുത്ത് എടുക്കുക. ഇതിലേക്ക് സവാള ചേർത്ത് ഗോൾഡൻ കളർ ആവുന്നതുവരെ വഴറ്റുക. ഈ സമയത്ത് ഉപ്പ് ചേർത്താൽ വേഗം വഴന്നു കിട്ടും. ഇനി തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കണം. കുറച്ച് വെളിച്ചെണ്ണ മുകളിൽ തൂവി കൊടുത്താൽ കുടുതൽ രുചികരമാകും. തക്കാളി ചട്നി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com