ADVERTISEMENT

ശർക്കരവരട്ടി പഞ്ചസാര ചേർത്ത് തയാറാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാവുന്ന റെസിപ്പി ആണ് ഇത് .

ചേരുവകൾ 

  • ഏത്തയ്ക്ക - 4 എണ്ണം 
  • ചുക്ക് പൊടി - 1 ടേബിൾസ്പൂൺ 
  • ഏലയ്ക്കപ്പൊടി - 1 ടീസ്‌പൂൺ 
  • ജീരകപ്പൊടി - 1 ടേബിൾസ്പൂൺ 
  • പഞ്ചസാര - 1 കപ്പ് 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി
  • ഉപ്പ് 

തയാറാക്കുന്ന വിധം 

ഏത്തയ്ക്ക തൊലി കളഞ്ഞു കറ പോകുന്നതിനായി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇട്ട് വയ്ക്കണം. അതിന് ശേഷം ഏത്തയ്ക്ക രണ്ടായി മുറിച്ചു ചെറുതായി അരിഞ്ഞെടുക്കണം. ഇനി ഇത് എണ്ണയിൽ വറുത്തെടുത്തു തണുക്കാൻ മാറ്റി വയ്ക്കാം. ഇനി ഒരു പാനിൽ പഞ്ചസാര ഇട്ട് അത് മുങ്ങി കിടക്കുന്നതിന് ഉള്ള വെള്ളം ഒഴിച്ച് ചൂടാക്കി പഞ്ചസാര ലായിനി ഉണ്ടാക്കി എടുക്കാം ഈ വെള്ളം ഒരു നൂൽ പരുവം ആകുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഏത്തയ്ക്ക ഇട്ട് കൊടുക്കണം. ഇത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് ചുക്ക് പൊടിയും ജീരകപൊടിയും ഏലയ്ക്കാപ്പൊടിയും ഇട്ട് നന്നായി ഇളക്കി വാങ്ങാം.

ടിപ്സ് 

പഞ്ചസാര ലായിനി കൂടി പോകുകയാണെങ്കിൽ അതിലേക്ക് ഒരു ടീസ്പൂൺ വറുത്ത  അരിപ്പൊടി ചേർത്ത് യോജിപ്പിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com