ADVERTISEMENT

പാലട ഇല്ലാതെ സദ്യകൾ ഇല്ല. സദ്യകളിൽ കിട്ടുന്ന പോലൊരു പിങ്ക് പാലട വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കാവുന്നതാണ്.

  • അട - 150 ഗ്രാം
  • പാൽ - 2 ലിറ്റർ
  • പഞ്ചസാര - 300 ഗ്രാം
  • കണ്ടെൻസ്ഡ് മിൽക്ക് - 3-4 ടേബിൾ സ്പൂൺ ( വേണമെങ്കിൽ മാത്രം )

 

  • അട കഴുകുക.
  • വെള്ളം നന്നായി തിളപ്പിക്കുക, അതിലേക്ക് കഴുകി വെച്ച അട ചേർക്കുക. ഒന്ന് തിളക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്ത് പാത്രം അടച്ച് വയ്ക്കുക.
  • 10-15 മിനിറ്റിനു ശേഷം അട പച്ചവെള്ളത്തിൽ 3-4 പ്രാവശ്യം കഴുകി വെള്ളം വാർത്തു വയ്ക്കുക.

തയാറാക്കുന്ന വിധം

  • 2 ലിറ്റർ പാലിൽ അട, പഞ്ചസാര ചേർത്ത് ഒന്ന് ഇളക്കി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുത്തുക.
  • ശേഷം 25-30 മിനിറ്റിൽ ചെറുതീയിൽ വേവിക്കുക.
  • 30 മിനിട്ടിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.
  • കുക്കർ തണുത്ത ശേഷം മാത്രം തുറക്കുക.
  • പാലിന്റെ കളർ മാറിയിട്ടുണ്ടാകും.
  • കുറച്ച് നേരം കൂടി പായസം തിളപ്പിച്ച്‌ കുറുക്കുക. കണ്ടെൻസ്ഡ് മിൽക്ക് വേണെമെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്.

Note

  • ചെറുതീയിൽ കുക്കറിൽ കഴിയുന്നത്ര സമയം പാൽ തിളപ്പിക്കുക.
  • പാലിന്റെ കളർ മാറാൻ ഇത് സഹായിക്കും   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com