ADVERTISEMENT

വളരെ എളുപ്പത്തിൽ ഊണിന് തയാറാക്കാവുന്നൊരു വിഭവമാണിത്. കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കൂന്തൽ റൈസിനൊപ്പം ചേരുമ്പോൾ രുചി കൂടും.

ചേരുവകൾ

  • ബസ്മതി അരി - 300 ഗ്രാം
  • കുന്തൽ (കണവാ) – 300 ഗ്രാം
  • സവാള – 1
  • തക്കാളി – 1
  • വെളുത്തുളളി ചതച്ചത് – 6
  • ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത്
  • പച്ചമുളക് – 5
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • ഗരംമസാല – 1/2 ടീസ്പൂൺ
  • പട്ട – ഒരു ചെറിയ പീസ്
  • ഗ്രാമ്പു – 2
  • ഏലക്കായ – 2
  • കുരുമുളക് – 6
  • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ബസ്മതി അരി ഉപ്പ് ഇട്ട് വേവിച്ച് വയക്കുക.
  • കൂന്തൽ വൃത്തിയാക്കി വട്ടത്തിൽ മുറിച്ച്  മഞ്ഞൾപ്പൊടി, ഉപ്പ് ,1/2 കപ്പ് വെള്ളവും  ചേർത്ത് വേവിച്ച് മാറ്റിവയ്ക്കുക.
  • ഒരു പാനില്‍ 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍, 2 പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ വഴറ്റുക. സാവളയും തക്കാളിയും ചേർത്ത് വഴറ്റി അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ഇവ ചേര്‍ത്ത് മൂപ്പിച്ച് വേവിച്ച കൂന്തൽ ചേര്‍ത്തിളക്കി മാറ്റിവയ്ക്കാം.
  • ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പ്,മുന്തിരി ഇവ വറുത്ത് കോരുക. ഈ നെയ്യിലേക്ക് പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, കുരുമുളകും ചേർത്ത് മൂപ്പിച്ച് ഊറ്റി വെച്ച ചോറിന്റെ പകുതി  ഇതിലേക്ക് ചേര്‍ത്ത്  കൂന്തള്‍ മസാല ഇട്ട് കൊടുത്ത് ബാക്കിയുള്ള റൈസും വറുത്ത് വെച്ച കൂട്ടും മല്ലിയിലയും വിതറി അടപ്പ് അടച്ച് തീ കുറച്ച് നാലു മിനിറ്റ് മൂടി വെച്ചതിന് ശേഷം യോജിപ്പിച്ചെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com