ADVERTISEMENT

വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമാണ് കോളിഫ്ളവർ, ചിക്കൻ സിക്സ്റ്റി ഫൈവ് രുചിയിൽ കോളിഫ്ലവർ തയാറാക്കിയാലോ?

ചേരുവകൾ

  • കോളിഫ്ളവർ – 300 ഗ്രാം
  • അരിപ്പൊടി  – 3 ടേബിൾസ്പൂൺ
  • മൈദ – 2 ടേബിൾസ്പൂൺ
  • കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
  • റവ – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കാശ്മീരിമുളകുപൊടി – 2 ടേബിൾസ്പൂൺ
  • ഗരംമസാല – 1/2 ടീസ്പൂൺ
  • ഇഞ്ചി – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 6
  • പെരുംജീരകം – 1 ടീസ്പൂൺ
  • നാരങ്ങാനീര് – 1 ടീസ്പൂൺ
  • വിനാഗിരി – 1 ടേബിൾസ്പൂൺ
  • തൈര് – 2 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെറിയ ചൂടുവെള്ളത്തിൽ മഞ്ഞളും ഉപ്പും ഇട്ട് ചെറിയ കഷണങ്ങളാക്കിയ കോളിഫ്ലവർ കഴുകി എടുക്കുക. അതിൽ മഞ്ഞളും ഉപ്പും അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ച് വെളളം പറ്റിച്ച് എടുക്കുക.

മസാല റെഡിയാക്കാം

റവയും കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെയുളള സാധനങ്ങൾ മിക്സിയുടെ ജാറിൽ ഇട്ട് അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റി കോളീഫ്ളവർ ചേർത്ത് യോജിപ്പിച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. 

ഇതിലേക്ക്  2 ടേബിൾസ്പൂൺ റവ ചേർത്ത് യോജിപ്പിച്ച്  എണ്ണയിൽ വറുത്തെടുക്കുക. മറിച്ചിട്ടുമ്പോൾ കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് പാത്രത്തിലേക്ക് മാറ്റാം അടിപൊളി കോളീഫ്ളവർ 65 റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com