ADVERTISEMENT

ചപ്പാത്തിക്കും ചോറിനും കഴിക്കാൻ പറ്റിയ മീൻകറിയെവെല്ലുന്ന കുടംപുളി ഇട്ട്  തേങ്ങാ അരച്ച കോളിഫ്ലവർ കറി. വെജിറ്റേറിയൻ മീൻ കറി, എന്ന് വിശേഷിപ്പിക്കാവുന്ന കോളിഫ്ലവർ കറി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

ചേരുവകൾ

  • കോളിഫ്ലവർ - 600 ഗ്രാം 
  • സവാള - 1 എണ്ണം 
  • ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ 
  • വെളുത്തുള്ളി ചതച്ചത് - 1/4 ടീസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി - 1 എണ്ണം 
  • തേങ്ങ ചിരകിയത് - 3 ടേബിൾസ്പൂൺ 
  • പൊട്ടു കടല - 1 ടേബിൾസ്പൂൺ 
  • കപ്പലണ്ടി - 1 ടേബിൾസ്പൂൺ 
  •  വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
  • ജീരകം - ഒരു നുള്ള് 
  • കുഞ്ഞുള്ളി - 3 എണ്ണം 
  • വറ്റൽ മുളക് - 2 എണ്ണം 
  • വെള്ളം – ആവശ്യത്തിന്
  • കുടംപുളി – ആവശ്യത്തിന് 
  • കറിവേപ്പില – ആവശ്യത്തിന്
  • കടുക് – ആവശ്യത്തിന്

മസാലപ്പൊടികൾ

  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 3/4 ടേബിൾസ്പൂൺ. 
  • മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ 
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

▪️ ഒരു പാനിൽ കപ്പലണ്ടിയും പൊട്ടുകടലയും മൂപ്പിച്ച ശേഷം തേങ്ങയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. 

▪️ ചൂടായ വെളിച്ചെണ്ണയിൽലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴന്നുവരുമ്പോൾ അതിലേക്ക് തക്കാളി  ചേർത്ത് നല്ലപോലെ വഴറ്റി, മസാലപ്പൊടി ചേർത്ത് മൂപ്പിച്ച്, അരച്ച് തേങ്ങയുടെ കൂട്ടും, ആവശ്യത്തിന് വെള്ളം, കുടംപുളി ,ഉപ്പ് എന്നിവകൂടി ചേർത്ത് അടച്ചുവച്ച് തിളപ്പിക്കുക .

▪️ തിളച്ചു വരുന്ന കറിയിലേക്ക് കോളിഫ്ലവർ ചേർത്ത് ഇളക്കി തീ കുറച്ച് പാകപ്പെടുത്തി എടുക്കുക.

▪️ പാകമായ കറിയിലേക്ക് കടുക് താളിക്കാനായി ,ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് , ജീരകം, ഉള്ളി ,കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത്  മൂപ്പിച്ച്  കറിയിലേക്ക് ചേർക്കുക. 

▪️ സ്വാദിഷ്ടമായ കോളിഫ്ലവർ കറി റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com