കൊതിപ്പിക്കുന്ന രുചിയിൽ പനീർ പറാത്ത

Paneer Recipe
SHARE

പനീർ ചേർത്ത് എളുപ്പത്തിൽ രുചികരവും വ്യത്യസ്തമായി ഒരു പറാത്ത ഉണ്ടാക്കാം.

ചേരുവകൾ

 • ഗോതമ്പു പൊടി -2 കപ്പ്
 • പനീർ - 200 ഗ്രാം
 • പച്ചമുളക് -1 
 • മല്ലിയില - 1 ടേബിൾ സ്പൂൺ
 • മുളകുപൊടി -1 ടീസ്പൂൺ
 • ഡ്രൈ മംഗോ പൗഡർ -1/2 ടീസ്പൂൺ
 • ചാട് മസാല- 1/2 ടീസ്പൂൺ
 • ഗരംമസാല-1/2 ടീസ്പൂൺ
 • കസൂരി മേത്തി- 1  ടേബിൾ സ്പൂൺ
 • ഓയിൽ- 1  ടേബിൾ സ്പൂൺ
 • ഉപ്പ് - അവശ്യത്തിന്
 • വെള്ളം - കുഴയ്ക്കാൻ അവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഗോതമ്പ് പൊടി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചപ്പാത്തിക്കു കുഴക്കുന്നതുപോലെ കുഴച്ച് കുറച്ചു നേരം മാറ്റിവയ്ക്കുക
 • പനീർ നല്ലതുപോലെ ഗ്രേറ്റ് ചെയ്തെടുക്കുക അതിലേക്കു മുളകുപൊടി, ഡ്രൈ മംഗോ പൗഡർ,ചാട് മസാല, ഗരംമസാല, കസൂരി മേത്തി, പച്ചമുളക് അരിഞ്ഞത്, മല്ലിയില എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയത് മാറ്റിവയ്ക്കുക.
 • കുഴച്ചു വച്ചിരിക്കുന്ന മാവ് കുറച്ചു വലിയ ഉരുളകളാക്കി  ചപ്പാത്തി ആകൃതിയിൽ പരത്തിയെടുക്കുക. നടുവിൽ പനീർ മിക്സ് വെച്ച്  നാല് സൈഡും ചേർത്ത് അധികം വരുന്ന മാവ് പിച്ചി കളയുക,  പൊടി വിതറി പതുക്കെ പൊട്ടി പോകാതെ പരത്തി എടുക്കുക. ചൂടായ തവയിൽ കുറച്ച് നെയ്യ് തേച്ച് രണ്ട് വശവും മൊരിച്ചെടുക്കുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA