മുട്ട ദോശ, വേറൊരു കറിയും വേണ്ട!

Egg Dosa
SHARE

ഒരു സ്പെഷൽ ദോശയാണ്. പിത്​സ പോലെയാണിതന്റെ രൂപം, പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്കും  പാചകത്തിൽ തുടക്കക്കാർക്കും ബാച്ചിലേഴ്സിനും വളരെ ഉപകാരപ്പെടുന്നൊരു രുചിക്കൂട്ടാണിത്.

ചേരുവകൾ

 • ദോശമാവ് – 2 കപ്പ് 
 • കാരറ്റ് – 2
 • ഉള്ളി – 8
 • പച്ചമുളക് – 2
 • ഇഞ്ചി – ചെറിയ കഷണം
 • തക്കാളി – 1
 • മുട്ട – 2
 • കറിവേപ്പില – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • ക്രഷ്ഡ് ചില്ലി – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

 • രണ്ടു കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
 • എല്ലാ സാധനങ്ങളും ചെറുതായി അരിഞ്ഞ്  ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക.
 • ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA