ADVERTISEMENT

ആർക്കും എളുപ്പത്തിൽ തയാറാക്കാം,  അവ്നും ബീറ്ററും ഒന്നുമില്ലാതെ സ്പോഞ്ച് കേക്ക് പത്തുമിനിറ്റു കൊണ്ട് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മുട്ട -അഞ്ച് എണ്ണം
  • മൈദ - 2 കപ്പ്
  • പഞ്ചസാര-1 1/2 കപ്പ്
  • ബേക്കിങ് പൗഡർ-1 1/2 ടേബിൾ സ്പൂൺ
  • സൺഫ്ലവർ ഓയിൽ- 1 കപ്പ്
  • വാനില എസൻസ് -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ അരിപ്പയിലേക്ക് 2 കപ്പ് മൈദയും ഒന്നര ടേബിൾ സ്പൂൺ ബേക്കിങ് പൗഡറും ഇട്ട് അരിച്ചെടുക്കുക.
∙ ഇതിലേക്ക് ഒരു കപ്പ് സൺഫ്ലവർ ഓയിൽ കൂടി മിക്സ് ചെയ്യുക ഈ മിശ്രിതം മാറ്റിവയ്ക്കുക.
∙ ഒരു മിക്സിയുടെ ജാറിൽ ഇതിലേക്ക് 5 മുട്ടയും ഒന്നരക്കപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ വാനില എസൻസും കൂടി നന്നായി അടിച്ചെടുക്കുക. ഈ മിക്സ് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന മൈദ സൺഫ്ലവർ കൂട്ടിലേക്ക് മിക്സ് ചെയ്ത് എടുക്കുക.
∙ പ്രീ–ഹീറ്റ് ചെയ്ത സാൻഡ്‌വിച്ച് മേക്കറിലേക്ക്, ബട്ടർ പുരട്ടി കേക്ക് മിക്സ് ഓരോ ടേബിൾസ്പൂൺ വീതം ഒഴിക്കുക. സാൻഡ് വിച്ച് മേക്കറിൽ കേക്ക് തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com