ADVERTISEMENT

വ്യത്യസ്ത രുചിയിൽ ഒരു ചായ തയാറാക്കിയാലോ? മൂന്ന് അടുക്കുകളാണ്  ഈ ചായയുടെ പ്രത്യേകത.

ചേരുവകൾ

  • പഞ്ചസാര- 3    ടേബിൾസ്പൂൺ
  • വെള്ളം - 2  ഗ്ലാസ്
  • തേയിലപ്പൊടി - 2 ടേബിൾസ്പൂൺ
  • ഫുൾ ഫാറ്റ് പാൽ - 2  ഗ്ലാസ്

തയാറാക്കുന്ന വിധം

∙ 2 ഗ്ലാസ് വെള്ളം തിളയ്ക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കാം.
∙ ഇതേ സമയം മറ്റൊരു പാത്രത്തിൽ പാൽ തിളക്കാൻ വയ്ക്കുക.പാൽ പാട കെട്ടാതെ ഇളക്കിക്കൊണ്ടേയിരികുക.
∙ വെള്ളത്തിലെ പഞ്ചസാര അലിഞ്ഞതിന് ശേഷം ചായപ്പൊടി ചേർത്ത് കൊടുക്കുക.
∙  2  ഗ്ലാസ് തേയിലവെള്ളം ഒരു ഗ്ലാസ്  ആയി കുറയുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.
∙ പാൽ തിളച്ചു 2  ഗ്ലാസ് എന്നുള്ളത് ഒന്നേമുക്കാൽ ഗ്ലാസ് ആകുമ്പോൾ വാങ്ങി വയ്ക്കുക. വലിയ ഗ്ലാസ് പാത്രത്തിൽ  പാൽ ഒഴിച്ചതിനു ശേഷം എഗ്ഗ് ബീറ്റർ ഉപയോഗിച്ച് നല്ല പത വരുന്നതു വരെ ബീറ്റ് ചെയ്ത് എടുക്കുക.

സെറ്റ് ചെയുന്ന രീതി:

-  ഒരു ഗ്ലാസിന് പകുതി കട്ടൻചായ ഒഴിക്കുക.
-  ശേഷം പാലിന്റെ പത ഇട്ടു കൊടുക്കുക ഗ്ലാസിന്റെ മുകൾ ഭാഗം വരെ.
-  ഇനി പതിയെ പാൽ ഒഴിച്ച് കൊടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com