ADVERTISEMENT

പത്തുമിനിറ്റുകൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന അച്ചാർ രുചിയാണിത്,  സ്വാദിഷ്ടമായ വെളുത്തുളളി ഈന്തപ്പഴം അച്ചാർ പെട്ടെന്ന് തയാറാക്കാം. ബിരിയാണി, നെയ്ചോറ്, ചപ്പാത്തി, ദോശ എന്നിവയ്ക്കൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്. 

ചേരുവകൾ

  • ഈന്തപ്പഴം- 1 കപ്പ്
  • വെളുത്തുള്ളി- 1/2കപ്പ്
  • മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • ഉലുവാപ്പൊടി - 1/4 ടീസ്പൂൺ
  • സുർക്ക (വിനാഗിരി) -1/2 കപ്പ്
  • പച്ചമുളക് - 2
  • വെള്ളം- ഒരു കപ്പ്
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ എള്ള് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ഇട്ടു കൊടുക്കുക പച്ചമുളക് മൂത്തുവരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇട്ടുകൊടുക്കാം വെളുത്തുള്ളിയും പച്ചമുളകും എണ്ണയിൽ കിടന്ന് നന്നായി മൂക്കുന്ന സമയത്ത് കുറച്ച് കറിവേപ്പില ചേർക്കാം.  ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് അര കപ്പ് സുർക്ക ഒഴിച്ചു കൊടുക്കാം സുർക്ക നന്നായി തിളച്ചുവരുമ്പോൾ ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക (വെള്ളം തിളച്ച് തന്നെ ആയിരിക്കണം).

ഈ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഈന്തപ്പഴവും ഇട്ടുകൊടുക്കാം ഈന്തപ്പഴം ഇതിൽ കിടന്നു നന്നായി വെന്ത് പേസ്റ്റ് പോലെ ആവണം കുറച്ച് ഈത്തപ്പഴം മാത്രം അധികം വേകാതെ മാറ്റാം. എണ്ണ മുകളിലേക്ക് തെളിഞ്ഞുവരുന്ന പരുവമാകുമ്പോൾ തീ  ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം ഒരു ഭരണിലേക്ക് മാറ്റി വയ്ക്കാം. ഇത് ഉണ്ടാക്കിയ ഉടനെ കഴിക്കാനും വളരെ സ്വാദിഷ്ടമാണ് കുറച്ചു ദിവസം കഴിയുമ്പോൾ ഇതിന്റെ സ്വാദു കൂടി വരും.

English Summary: Garlic, Dates Pickle Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com