ADVERTISEMENT

ചിക്കൻ വിഭവങ്ങൾ ഇല്ലാത്തൊരു ഭക്ഷണമേശയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്തവർക്ക് സ്പെഷൽ രുചിക്കൂട്ട് പരിചയപ്പെടാം. അൽപം പോലും കൃത്രിമ കളർ ചേർക്കാതെ ചില്ലിചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ – 1 
  • കാപ്സിക്കം – 2 എണ്ണം ചെറുതായി മുറിച്ചത്
  • സവാള – 2
  • ഇഞ്ചി – ചെറിയ കഷണം  
  • വെളുത്തുള്ളി – 1
  • പച്ചമുളക് – 2
  • കാശ്‍മിരി ചില്ലി പൗഡർ – 4 ടീസ്പൂൺ 
  • കോൺഫ്ലോർ –  5 ടീ സ്പൂൺ
  • കുരുമുളക് പൗഡർ – 1/2 ടീ സ്പൂൺ,  
  • സ്പ്രിങ് ഒനിയൻ  – ആവശ്യത്തിന് 
  • മുട്ട –  1  
  • ഓയിൽ – ആവശ്യത്തിന് 
  • സോയസോസ് – 1 ടീ സ്പൂൺ  
  • ടൊമാറ്റോ കെച്ചപ്പ് – 4-5 ടീ സ്പൂൺ
  • ഗ്രീൻ ചില്ലിസോസ് – 1/2 ടീ സ്പൂൺ 
  • ഗാർലിക്  ആൻഡ് ചില്ലിസോസ്– 1/2 സ്പൂൺ
  • വിനാഗിരി – 1/2 ടീ സ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക് കോൺഫ്ലോർ, മുളകുപൊടി, കുരുമുളകു പൊടി, ഉപ്പ്, വിനാഗിരി, മുട്ട, സോയസോസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.അതിലേക് ചിക്കൻ ഇട്ട് ഇളക്കി അരമണിക്കൂർ മാറ്റിവയ്ക്കുക. അര മണിക്കൂറിനു ശേഷം ചിക്കൻ ഫ്രൈ ചെയ്ത് മാറ്റി വയ്ക്കാം.

ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും സ്പ്രിങ് ഒനിയൻ അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കാം. അതിലേക്ക് സവാളയും കാൽ ടീസ്പൂൺ കുരുമുളക്കു പൊടിയും ഇട്ടു വഴറ്റിയതിനു ശേഷം കാപ്സിക്കവും പച്ചമുളകും നെടുകെ കീറി ഇടാം. ചെറിയ തീയിൽ ഇളക്കികൊടുക്കുക, ആവശ്യത്തിന് ഉപ്പും ചേർക്കാം.

ഇതിലേക്ക് ഒരു ടീസ്പൂൺ സോയ സോസ്, കാൽ ടീസ്പൂൺ ഗ്രീൻ ചില്ലി സോസ്, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി സോസ് അല്ലെങ്കിൽ 5 ടീസ്പൂൺ ടൈമാറ്റോ കെച്ചപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചാറ് കുറുകിയ പാകത്തിൽ ഇതിലേക്ക് ചിക്കൻ ഫ്രൈ ചെയ്തത് ഇട്ടുകൊടുത്തു നന്നായി ഇളകി യോജിപ്പിക്കുക, 10 മിനിറ്റ് മൂടിവച്ച് വേവിക്കുക, ഇതിലേക്ക് ഗ്രീൻ സ്പ്രിങ് ഒനിയൻ അരിഞ്ഞുവച്ചത് ചേർത്തു അടച്ചു വയ്ക്കുക. 2 മിനിറ്റിനു ശേഷം വിളംമ്പാം.

English Summary: Chilli Chicken Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com