ADVERTISEMENT

പ്രഭാത ഭക്ഷണത്തിനൊപ്പം രുചികരമായ പനീർ ടിക്കാ മസാല എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പനീർ - 150 ഗ്രാം
  • സവാള – 2
  • കാപ്സിക്കം – 1/2 ചതുരത്തിൽ മുറിച്ചത്
  • തക്കാളി – ഒന്ന് പ്യൂരി 
  • പച്ചമുളക് – 2
  • ഇഞ്ചി – ചെറിയ ഒരു പീസ
  • വെളുത്തുള്ളി – 8 അല്ലി
  • തൈര് – 2 സ്പൂൺ.
  • മുളകുപൊടി–  2 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി – 2 ടീസ്പൂണ്‍ 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
  • പനീർമസാല – 1/2 ടീസ്പൂണ്‍
  • ജീരകപ്പൊടി –  1/2 ടീസ്പൂണ്‍
  • കസൂരി മേത്തി –  ഒരു നുള്ള്
  • കാഷ്യു പേസ്റ്റ് – 4 ടേബിൾ സ്പൂൺ
  • ഫ്രഷ് ക്രീം – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – ഒരു നുള്ള് (ആവശ്യമെങ്കിൽ)
  • ഓയിൽ – ആവശ്യത്തിന്
  • വെള്ളം 
  • മല്ലിയില

തയാറാക്കുന്ന വിധം

രണ്ടു സ്പൂൺ മുളകു പൊടിയും 2 സ്പൂൺ മല്ലിപൊടിയും അര സ്പൂൺ ജീരകം പൊടിച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും പനീർ മസാലയും നന്നായി പേസ്റ്റുപോലെയാക്കി അതിൽ പനീറും ചതുരത്തിൽ അരിഞ്ഞ കാപ്സിക്കവും ഒരു സാവാളയും നന്നായി മിക്സ് ചെയ്ത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിന് ശേഷം  എണ്ണ ഒഴിച്ച് വറുത്ത് മാറ്റി വയ്ക്കുക.

എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ  പച്ചമണം മാറുന്നതു വരെ വഴറ്റുക. 1/2 ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും 1/2 സ്പൂൺ ജീരകപൊടിയും പനീർ മസാലയും ഉപ്പും ചേർത്ത് പച്ച മണം മാറുമ്പോൾ തക്കാളി പ്യൂരി ( തക്കാളി വെളളത്തിൽ തിളപ്പിച്ച് അതിന്റെ പുറം തൊലി കളഞ്ഞ് അരച്ചത് )ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കാഷ്യു പേസ്റ്റ് ചേർത്ത് ഇളക്കുക. 1/2 കപ്പ് വെള്ളവും വറുത്തെടുത്ത പനീർ കൂട്ടും ചേർത്ത് തിളപ്പിച്ച് ചാറ് കുറുകുമ്പോൾ കസൂരി മേത്തിയും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് തീ ഓഫ് ചെയ്യാം. മല്ലിയിലയും ഫ്രഷ് ക്രീമും കൊണ്ട് അലങ്കരിക്കാം. പനീർ ടിക്കാ മസാല റെഡി.

English Summary: Paneer Tikka Masala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com