ADVERTISEMENT

ചിക്കൻ ഉപയോഗിച്ച് പല വിഭവങ്ങൾ  ഉണ്ടാക്കാറുണ്ട്  , കിടിലൻ രുചിയിൽ ഒരു ചിക്കൻ ഗീ റോസ്റ്റാണിത്. വിരുന്നുകാർക്കും പെട്ടെന്നുള്ള പാർട്ടികൾക്കും വിളമ്പാം.

ചേരുവകൾ

  • ചിക്കൻ – 10 കഷണം
  •  സവാള-1
  • മല്ലി- 1 ടേബിൾസ്പൂൺ
  • തൈര് - 3 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ  ഉലുവാപ്പൊടി - 2 നുള്ള്
  • ഉപ്പ്- ആവശ്യത്തിന് 
  • കുരുമുളക്- 5, 6 എണ്ണം 
  • ചുവന്ന വറ്റൽ മുളക് - 8എണ്ണം 
  • ചെറിയ ജീരകം - 1/2 ടീസ്പൂൺ 
  • പെരുഞ്ചീരകം-1/2 ടീസ്പൂൺ
  • ഗ്രാമ്പൂ - 2എണ്ണം 
  • പട്ട - ചെറിയ കഷ്ണം 
  • പുളി – നെല്ലിക്കാ വലുപ്പത്തിൽ
  •  പശുവിൻ നെയ്യ് - 2 ടേബിൾസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്

 തയാറാക്കുന്ന വിധം

∙ഒരു പാൻ ചൂടാക്കി അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ചെറിയ ജീരകം 8 വറ്റൽമുളക് അര ടീസ്പൂൺ കുരുമുളക് ഒരു ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പു എന്നിവ ചൂടാക്കിയെടുക്കുക.

∙ഇതൊന്നു ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട്, ഇഞ്ചി– വെളുത്തുള്ളി, കാൽ കപ്പ് വെള്ളം, ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിലുള്ള പുളി വെള്ളത്തിൽ കലക്കിയതും ചേർത്ത് നല്ല പേസ്റ്റ് പോലെ അടിച്ചെടുക്കാം. ഈ മസാല പേസ്റ്റ് എടുത്തു വച്ചിരിക്കുന്ന ചിക്കനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പുളിപ്പില്ലാത്ത തൈര്, അര ടീസ്പൂൺ ചെറുനാരങ്ങാനീരും ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് അരമണിക്കൂറോളം ഫ്രിഡ്ജിൽ വയ്ക്കാം.

∙ഒരു പാനിലേക്ക് രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പശുവിൻ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സവാള വളരെ ചെറിയതായി അറിഞ്ഞതിനുശേഷം നന്നായി വഴറ്റി എടുക്കുക. സവാള വഴന്നു വരുന്ന സമയം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ടു നുള്ള് ഉലുവാപ്പൊടിയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ചിക്കൻ ചേർക്കാം.

∙സവാളയുമായി നന്നായി യോജിപ്പിച്ചെടുക്കുക. കുറച്ചു കറിവേപ്പിലയും ചേർക്കുക. മീഡിയം തീയിൽ 10 മിനിറ്റ് ചിക്കൻ വേവിച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ഇട്ടുകൊടുക്കുക, നന്നായി യോജിപ്പിച്ച് രണ്ടു മിനിറ്റു കൂടി വേവിക്കുക.രുചികരമായ ചിക്കൻ ഗീ റോസ്റ്റ് റെഡി.

English Summary: Easy Chicken Ghee Roast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com