ADVERTISEMENT

അത്താഴത്തിനും ലഞ്ച് ബോക്സിലും കൊടുത്തു വിടാൻ പറ്റിയ ചിക്കനും പച്ചക്കറികളും അടങ്ങിയ ബേക്ക് ചെയ്ത  മൂന്നു ലയറുള്ള പാസ്ത. പാർട്ടികളിൽ തിളങ്ങാൻ പറ്റുന്ന ഈ ബേക്ക്ഡ് വൈറ്റ് സോസ് പാസ്താ ചിക്കൻ വിത്ത് മാഷ്ഡ് പൊട്ടറ്റോ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പാസ്ത - 1 കപ്പ് 
  • ബട്ടർ - 1 ടീസ്പൂൺ 
  • മൈദ - 1 ടേബിൾസ്പൂൺ 
  • പാൽ - 1/2 കപ്പ് 
  • കോൺഫ്ലോർ - 1 ടീസ്പൂൺ 
  • വെള്ളം - 2 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ 
  • ഒറിഗാനോ 2 നൂള്ള്
  • ഉപ്പ് ആവശ്യത്തിന്
  • ഒലിവ് ഓയിൽ - 1 സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു പാനിൽ വെള്ളം ചൂടാക്കി ഒലിവ് ഓയിൽ, ഉപ്പ്  എന്നിവ ചേർത്ത് തിളച്ചശേഷം പാസ്ത ചേർത്ത് വേവിച്ച് ഊറ്റിയെടുക്കുക.
  • ചൂടാക്കിയ ബട്ടറിലേക്ക് മൈദ ചേർത്ത് മൂപ്പിച്ച ശേഷം കട്ടകൾ ഇല്ലാതെ വെള്ളത്തിൽ കലക്കിയെടുത്ത് കോൺഫ്ലോർ ചേർത്ത് കുറുകി വരുമ്പോൾ പാൽ, ഒറിഗാനോ, കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ചൂടായ ശേഷം പാസ്ത കൂടി ചേർത്ത് ഇളക്കി എടുക്കുക..

വെജിറ്റബിൾ ചിക്കൻ മിക്സ്

  • ചിക്കൻ - 250 ഗ്രാം 
  • കുരുമുളകുപൊടി _1½ ടീസ്പൂൺ 
  • നാരങ്ങ നീര് - 1/2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ 
  • വെളുത്തുള്ളി അരിഞ്ഞത് - 3 എണ്ണം 
  • സവാള അരിഞ്ഞത് - 1 എണ്ണം 
  • പച്ചമുളക് അരിഞ്ഞത് - 2 എണ്ണം 
  • കോളിഫ്ലവർ അരിഞ്ഞത് - 1/4 കപ്പ് 
  • കാപ്സിക്കം(3 കളർ) - 1/4 കപ്പ് 
  • കാരറ്റ് - 1/4 കപ്പ് 
  • ഒലിവ് ഓയിൽ - 2 ടീസ്പൂൺ 
  • പാപ്രിക്ക പൗഡർ - 1/2 ടീസ്പൂൺ 
  • ടുമാറ്റോ കെച്ചപ്പ്  - 11/2 ടേബിൾസ്പൂൺ 
  • ചീസ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ചിക്കൻ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ,കുരുമുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്തശേഷം ഒലിവ് ഓയിലിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക.
  • ഈ എണ്ണയിലേക്ക്  വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചെറുതായി വഴറ്റിയശേഷം കുരുമുളകുപൊടിയും പാപ്രിക്ക പൗഡറും ചേർത്ത് പച്ചക്കറികൾ എല്ലാം ചേർത്ത് പാതി വഴറ്റിയെടുത്ത ശേഷം ടൊമാറ്റോ കെച്ചപ്പ്, വറുത്ത ചിക്കൻ, ഒറിഗാനോ എന്നിവ ചേർത്ത് ഇളക്കിയ ശേഷം അല്പം വെള്ളം കൂടി ചേർത്ത് 2  മിനുട്ട് അടച്ചുവെച്ച് വേവിക്കുക.

മാഷ്ഡ് പൊട്ടറ്റോ

  • വേവിച്ച രണ്ടു ഉരുളക്കിഴങ്ങ് ചെറുചൂടോടുകൂടി കട്ടകളില്ലാതെ  ഉടച്ചെടുത്തശേഷം ബട്ടർ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
  • ഒരു ബേക്കിംഗ് ട്രെയിൽ തയ്യാറാക്കിയ പാസ്ത ആദ്യം സെറ്റ് ചെയ്യുക അതിനുമുകളിൽ ചിക്കൻ മിക്സ് പിന്നെ മാഷ്ഡ് പൊട്ടറ്റോ ചേർത്ത് മുകളിൽ കുറച്ചു ചീസ് കൂടി വിതറുക ചുവടുകട്ടിയുള്ള ഒരു പാനിൽ അൽപം ഉപ്പ് വിതറി  അടച്ചു വെച്ച് ചെറു തീയിൽ 20 മിനിറ്റ് ബേക്ക്  ചെയ്തെടുക്കുക. ചൂടോടുകൂടി തന്നെ മുറിച്ചെടുത്തു ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com