ADVERTISEMENT

പ്രാതൽ ദോശയും ഇഡ്ഡലിയും  കഴിച്ചു മടുത്തില്ലേ?  വെറും 2 മിനിറ്റുകൊണ്ട് വ്യത്യസ്തമായൊരു പ്രഭാത ഭക്ഷണം തയാറാക്കാം.

ചേരുവകൾ 

  • മൈദ/ആട്ട - 1 കപ്പ്‌ 
  • പെരുംജീരകം - 1/4സ്പൂൺ 
  • തേങ്ങാപ്പാൽ – ഒന്നാം പാൽ 3/4കപ്പ്‌ 
  • തേങ്ങാപ്പാൽ രണ്ടാം പാൽ - 1/2 കപ്പ്‌ 
  • മുട്ട – 1
  • വെള്ളം - 1/2 കപ്പ്‌ 
  • പഞ്ചസാര - 1 വലിയ സ്പൂൺ 
  • ഉപ്പ് - 1/4 സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 സ്പൂൺ 

തയാറാക്കുന്ന വിധം 

  • ഒരു മിക്സിയുടെ ജാറിൽ ചേരുവകൾ എല്ലാം എടുത്തു 2 മിനിറ്റ് നേരത്തേക്ക് ബീറ്റ് ചെയ്യുക.
  • ജലാർ  മാവ് ഒരു പഴയ പ്ലാസ്റ്റിക് ബോട്ടിലിൽ  എടുക്കുക, ബോട്ടലിന്റെ അടപ്പിൽ ചെറിയൊരു സുഷിരം  ഇടുക 
  • ദോശ തവ ചൂടാക്കിയതിന് ശേഷം ബോട്ടിലിന്റെ അടപ്പിലൂടെ ഇഷ്ടമുള്ള  ആകൃതിയിൽ ഒഴിക്കുക 
  • 1 മിനിറ്റിനു നേരം ഒരു വശം  ചെറിയ തീയിൽ വേവിക്കുക.  ഇഷ്ടാനുസരണം റോൾ ചെയ്ത് എടുക്കാം.

English Summary: Jalar Appam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com