ADVERTISEMENT

എല്ലാവർക്കും പ്രിയപ്പെട്ട  സ്വിസ് റോൾ കേക്ക്  മിനിറ്റിനുള്ളിൽ ഫ്രൈയിങ്  പാനിൽ. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് എങ്ങനെ  സ്വിസ് റോൾ  തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ 

  • മൈദ - 1/4 കപ്പ് 
  • കോൺഫ്ലോർ - 1/2 ടേബിൾസ്പൂൺ 
  • വാനില എസൻസ് - 1/2 ടീസ്പൂൺ 
  • സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ 
  • മുട്ട - 2 എണ്ണം 
  • ബേക്കിങ് പൗഡർ – ഒരു നുള്ള് 
  • ഉപ്പ് – ഒരു നുള്ള് 

തയാറാക്കുന്ന വിധം 

മൈദ, കോൺഫ്ലവർ എന്നിവ നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിലേക്ക് ഉപ്പ്, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് കേക്ക്  മിക്സ് തയാറാക്കി വയ്ക്കുക.

ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയുംകൂടി നല്ലതുപോലെ പതപ്പിച്ച് എടുത്തശേഷം വാനില എസൻസ് ,സൺഫ്ലവർ ഓയിൽ എന്നിവ ഒഴിച്ച് യോജിപ്പിക്കുക. ഇതിലേക്ക് തയാറാക്കിയ കേക്ക് മിക്സ് കുറേശ്ശെ ചേർത്ത് കൊടുത്ത നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക.

എണ്ണ തടവിചൂടാക്കിയ ഫ്രൈയിങ് പാനിലേക്ക്  കേക്കിന്റ കൂട്ട് ഒഴിച്ച് കൊടുത്ത് പാൻ ചുറ്റിച്ച് നാലു മിനിറ്റിൽ കുറഞ്ഞ തീയിൽ  അടച്ചു വച്ച് ബേക്ക് ചെയ്യുക. ബേക്ക് ചെയ്ത കേക്ക്,  റോൾ ചെയ്ത പൊതിഞ്ഞു 15 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

റോളിന് ഉള്ളിൽ ഫിൽ ചെയ്യാനായി വിപ്പിംഗ് ക്രീം കണ്ടൻസ്ഡ് മിൽക്ക് എന്നിവ നല്ലതുപോലെ ബീറ്റ് ചെയ്യുക.

15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് പുറത്തെടുത്ത് തിരിച്ച് തുറന്ന കേക്കിൽ ഫീലിംഗ് പുരട്ടിയ ശേഷം മടക്കി അപ്പോൾ തന്നെ  മുറിച്ചെടുത്തു ഉപയോഗിക്കാം. 15 മിനിറ്റിനുള്ളിൽ സ്വാദിഷ്ഠമായ സ്വിസ് റോൾ റെഡി.

NB: റോൾ കേക്കിന് വിപ്പിങ് ക്രീം പുരട്ടിയ ശേഷം നല്ല ഷേപ്പ് കിട്ടുവാനായി ഫ്രിഡ്ജിൽ ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ തണുപ്പിച്ച ശേഷം മുറിക്കുക. 

English Summary: Swiss Roll Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com