sections
MORE

മെലിഞ്ഞിരിക്കുന്നവർ വണ്ണം വയ്ക്കാൻ ദിവസവും ഓരോ ഗ്ലാസ് ഷേക്ക്

nuts-shake
SHARE

ദിവസവും ഒരു ഗ്ലാസ് പാൽ, നട്സ് പൊടിച്ചതും ചേർത്ത് 10-15 ദിവസം കുടിച്ചും നോക്കൂ, മെലിഞ്ഞിരിക്കുന്നവർ വണ്ണം വയ്ക്കുന്നത് കാണാം.

ചേരുവകൾ 

  • അണ്ടിപ്പരിപ്പ് - 1 ടീസ്പൂൺ
  • പിസ്ത -1 ടീസ്പൂൺ
  • ബദാം -1 ടീസ്പൂൺ
  • ഉണക്കമുന്തിരി -1 ടീസ്പൂൺ
  • തിളപ്പിച്ച പാൽ (തണുത്തത് ) - 1 കപ്പ്
  • പനംകൽകണ്ടം / ശർക്കര - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

  • നട്സ് എല്ലാം ഒന്നിച്ചു പൊടിച്ചെടുക്കുക. 
  • തിളപ്പിച്ചാറിയ പാലും നട്സ് പൊടിയും മധുരത്തിന് പനംകൽകണ്ടം  അല്ലെങ്കിൽ ശർക്കര ചേർത്ത് ബ്ലെൻഡറിൽ നന്നായി അടിച്ചെടുത്ത് കുടിക്കാം.

Note

ആവശ്യത്തിന് അനുസരിച്ച്  നട്സിന്റെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാം. ഈത്തപ്പഴവും അത്തിപ്പഴവും ചേർക്കാം.

English Summary: Weight Gain Drink for Kids and Adults 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA