ADVERTISEMENT

ഹെൽത്തി ആയ ഒരു മുരിങ്ങയില മുട്ട ഓംലറ്റ് പഴയ കാലത്ത് മലയാളിയുടെ ഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മുരിങ്ങയില. വൈറ്റമിനുകളും ഇരുമ്പും ഫോസ്ഫറസും വൈറ്റമിൽ A,D,B എന്നിവയുടെ  കലവറയാണ് മുരിങ്ങയില. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യത്തേക്കാൾ ഇരട്ടിയിലും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ധം സാധാരണ നിലയിലാക്കാനും ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ശരീരകാന്തി നിലനിർത്താനും മുരിങ്ങയില സഹായിക്കുന്നു.

മുരിങ്ങയില മുട്ട ഓംലറ്റ്

  • മുട്ട - 3
  • മുരിങ്ങയില - ഒരു കപ്പ്
  • സവാള– 1/2
  • ഇഞ്ചി–1 ടേബിൾസ്പൂൺ
  • പച്ചമുളക് – 2
  • ഉപ്പ്
  • ഉണക്ക മുളക് ചതച്ചത്– എരിവ് അനുസരിച്ച്
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ഇട്ട് 5 മിനിട്ട് ബീറ്റു ചെയ്യുക. മുരിങ്ങ ഇല ചേർത്ത് യോജിപ്പിക്കുക അതിലേക്ക് ചെറുതായി അരിഞ്ഞ സാവാള ഇഞ്ചി പച്ചമുളക് ചേർത്ത് നന്നായി ഇളക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ മുട്ടക്കൂട്ട് ഒഴിക്കുക. പകുതി വേവാകുമ്പോൾ ക്രഷ്ഡ് ചില്ലി വിതറുക. അൽപം സവാളയും ചേർത്ത് വെന്താൽ ചൂടോടെ കഴിക്കാം.

English Summary: Egg Omelette

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com