ADVERTISEMENT

ഓറഞ്ച് ജ്യൂസ്‌ ഒട്ടും കയ്പ് ഇല്ലാതെ തയാറാക്കാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

ചേരുവകൾ 

  • ഓറഞ്ച് - 2
  • പഞ്ചസാര - 4 സ്പൂൺ 
  • വെള്ളം - 1 ഗ്ലാസ്‌ 
  • ഓറഞ്ച് തൊലി -1/2 ഇഞ്ച്  

തയാറാക്കുന്ന  വിധം 

ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി  മാറ്റുക. ശേഷം ഓറഞ്ച് നടുക്കെ മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ  ഭാഗവും ഇട്ട് ജ്യൂസാക്കാം. അരിച്ചെടുത്ത് കുടിക്കാം.

ടിപ്സ്

  • വെളുത്ത നിറത്തിലുള്ള ഭാഗം പൂർണമായും ഒഴിവാക്കണം.
  • ഓറഞ്ച് നടുവേ തൊലി കളഞ്ഞ ശേഷം നടുവേ മുറിച്ചാൽ കുരു എളുപ്പത്തിൽ എടുത്ത് മാറ്റാം.
  • ജ്യൂസ് തയാറാക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള പുറം തൊലിയും ചേർത്ത് തയാറാക്കാം.

English Summary: Fresh Orange Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com