ADVERTISEMENT

ബിരിയാണി ഉണ്ടാക്കാൻ അറിയാത്തവർക്കും എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ മീൻ ബിരിയാണി.

ചേരുവകൾ 

• അയക്കൂറ (കിങ് ഫിഷ് ) – ഒന്നര കിലോ
• ബസ്മതി അരി – 4 ഗ്ലാസ്‌
• ഇഞ്ചി – ഒരു കഷ്ണം
• വെളുത്തുള്ളി – 2 കുടം
• പച്ചമുളക് – 2 എണ്ണം
• കറിവേപ്പില – 1തണ്ട്
• ഉപ്പ് – പാകത്തിന്
• മുളകുപൊടി – 3 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
• സവാള – 5എണ്ണം
• തക്കാളി – 3 എണ്ണം
• ഗരംമസാല – 1 ടീസ്പൂൺ
• കുരുമുളകുപൊടി – 1 ടീസ്പൂൺ
• മല്ലിയില
• പുതിന
• അണ്ടിപരിപ്പ്
• ഉണക്കമുന്തിരി
• ഓയിൽ – ആവശ്യത്തിന്
• നെയ്യ് – 3-4 ടീസ്പൂൺ
• ഏലയ്ക്കായ, കറുവപട്ട– 2 -3എണ്ണം
• കുരുമുളക് – 1 ടീസ്പൂൺ
• ബേ ലീഫ്
• പൈനാപ്പിൽ എസൻസ് – 1/2 ടീസ്പൂൺ
• ചെറുനാരാങ്ങാ – 2 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം മീൻ വറുതെടുക്കാനുള്ള മസാല തയാറാക്കാൻ ഇഞ്ചി ചെറിയ കഷ്ണം, വെളുത്തുള്ളി ഒരു കുടം, പച്ചമുളക് രണ്ട് എണ്ണം, കറി വേപ്പില ഒരു തണ്ട് ഇവ എല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കാം ഇതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് പകുതി ചെറുനാരങ്ങ നീര് ഇവ എല്ലാം നന്നായി മിക്സ്‌ ചെയ്ത് യോജിപ്പിച്ചെടുക്കാം ഇതിലേക്ക് ഒാരോ മീനുകളായി മസാല പുരട്ടി എടുക്കാം. അര മണിക്കൂറിനു ശേഷം വറുത്തെടുക്കാം.

ഒരു ടീസ്പൂൺ നെയ്യ് കുറച്ചു ഓയിലും ചേർത്ത് പാനിൽ ചൂടാക്കി ഉള്ളി അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ  വറുത്തെടുക്കാം  ശേഷം കുറച്ചു പുതിന, മല്ലിയില, ഗരംമസാല എന്നിവ ചേർത്ത്  മാറ്റി വയ്ക്കാം. മസാല തയാറാക്കുന്നതിനായി മീൻ വറുത്ത ഓയിൽ തന്നെ ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ഇട്ടു കൊടുക്കാം വഴന്ന് വന്നശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ശേഷം തക്കാളി അരിഞ്ഞത് ചേർത്തുകൊടുകാം ഇതെല്ലാം നന്നായി വഴന്നു വന്നാൽ ഇതിലേക്ക് കുരുമുളക്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി, ഉപ്പ്,  അര ചെറുനാരങ്ങാ നീരും ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം വറുത്ത മീനും മല്ലിയിലയും പുതിനയും അരിഞ്ഞത് ചേർത്ത് കുറച്ച് നേരം പാത്രം അടച്ച് വയ്ക്കാം.

ബിരിയാണിയുടെ ചോറ് തയാറാക്കാൻ ഒരു ചെമ്പിൽ  4 ഗ്ലാസ്‌ അരി വേവിച്ചെടുക്കാനായ വെള്ളം ഒഴിച്ച്  ഇതിലേക്ക് പട്ട ഏലയ്ക്കായ കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം അരി മുക്കാൽ വേവാക്കി  ഊറ്റി എടുകാം. ഇനി ദം ചെയ്യാനുള്ള പാത്രം ഒന്ന് ചൂടാക്കിയതിനു ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർക്കാം. അതിന്റെ മുകളിലായി വറുത്തെടുത്ത ഉള്ളി അണ്ടിപ്പരിപ്പ് മുന്തിരി കുറച്ചുചേർത്ത്  അതിന്റെ മുകളിൽ വേവിച്ചു വെച്ച ചോറ് ഇട്ടുകൊടുകാം അതിന്റെ മുകളിലായി മീൻ മസാല ചേർക്കാം ഇതുപോലെ ഓരോ ലയർ ആയി ഇട്ടു കൊടുക്കാം

മുകളിൽ നെയ്യ്,  പൈനാപ്പിൾ എസൻസ്, വറുത്തെടുത്ത അണ്ടിപരിപ്പ്, മുന്തിരി എന്നിവ ചേർത്ത് ആവി പുറത്തു പോകാത്ത തരത്തിൽ അലുമിനിയം ഫോയിൽ വെച്ച് പൊതിഞ്ഞ് ഒരു മൂടി കൊണ്ട് അടച്ചു വയ്ക്കാം. കട്ടിയുള്ള  പരന്ന പാത്രം അടിയിൽ വെച്ച് ചൂടാക്കി കുറഞ്ഞ തീയിൽ ദം ചെയ്തെടുക്കാം.

പതിനഞ്ചു മിനിട്ടിനു ശേഷം നല്ല ആവി പറക്കുന്ന മീൻ ബിരിയാണി റെഡി,  ചോറും മസാലയും കൂട്ടി യോജിപ്പിച്ചതിനു ശേഷം സെർവിങ് പ്ലേറ്റിലേക്ക് മാറ്റി  മുകളിൽ വറുത്തെടുത്ത അണ്ടി പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിച്ച ശേഷം വിളംബാം.

English Summary: Fish Biryani Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com