ADVERTISEMENT

ഊണിന് രുചികരമായ മെഴുക്കു പുരട്ടി തയാറാക്കിയാലോ? രുചികരവും വ്യത്യസ്തവുമായ വിഭവമാണ്.  

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 2.5 കപ്പ്
  • കോളിഫ്ളവർ - 3 കപ്പ്
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • സവാള - 1 കപ്പ്
  • കടുക് - 1 ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന്
  • ഉണക്കമുളക് ചതച്ചത് - 2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും വെളുത്തുള്ളി പൊടിയും  ഉപ്പും അരഗ്ലാസ് വെള്ളവും ചേർത്ത് 2 മിനിറ്റ് മൂടിവച്ച് വേവിക്കുക. അതിൽ കോളിഫ്ലവർ ചേർത്ത് ചെറിയ തീയിൽ വേവിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക, അതിൽ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന കോളിഫ്ലവറും ഉരുളക്കിഴങ്ങും ചതച്ച ഉണക്കമുളകും ചേർത്ത് മീഡിയം തീയിൽ മൂപ്പിച്ചെടുക്കുക.

English Summary:  Cauliflower Potato Stir Fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com