ADVERTISEMENT

വയറിളക്കം നിസാരമായി കാണരുത്. ആഹാരശീലങ്ങൾ മാറുമ്പോഴാണ് സാധാരണ ഈ പ്രശ്നം വരുന്നത്. വീട്ടിൽ തന്നെ തയാറാക്കാവുന്ന നാട്ടുമരുന്നിന്റെ കുറിപ്പ് നോക്കാം.

ചേരുവകൾ

  • ഉലുവ - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • പേരയുടെ തളിർ ഇല- 4-5
  • പഞ്ചസാര - 1 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

  • പാത്രത്തിൽ ഉലുവയും ജിരകവും വറുത്തതിനു ശേഷം 2 ഗ്ലാസ്സ് വെള്ളവും പേരയുടെ ഇലയും ചേർത്ത് തിളപ്പിക്കുക.
  • വെള്ളം പകുതിയായി വറ്റി വന്ന ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് തണുത്തതിനു ശേഷം പഞ്ചസാരയും ഉപ്പും ചേർത്ത് ഇളക്കി നാലോ അഞ്ചോ തവണയായി കുടിയ്ക്കുക.
  • ഒപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കുകയാണെങ്കിൽ മറ്റു മരുന്നുകൾ കൂടാതെ തന്നെ വയറിളക്കം മാറുന്നതാണ്.

English Summary: How to treat diarrhea at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com