ADVERTISEMENT

ചിക്കന്റെ വില നേർ പകുതിയായി കുറഞ്ഞിരിക്കുകയാണ്, ഹൈദരബാദി സ്പെഷൽ രുചികരമായ ചിക്കൻ കറി വയ്ക്കാൻ താത്പര്യപ്പെടുന്നവർക്ക് ഇതാ ഒരു രസികൻ പാചകക്കുറിപ്പ്.

ചേരുവകൾ

  • ചിക്കൻ - 750 ഗ്രാം
  • ചിക്കൻ കഷണങ്ങളിൽ 1/2 ടീസ്പൂൺ ഉപ്പും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 ടേബിൾ സ്പൂൺ തൈരുംചേർത്ത് മാരിനേറ്റ് ചെയ്തു അര മണിക്കൂർ മാറ്റി വയ്ക്കുക.

ആവശ്യമുള്ള ചേരുവകൾ

  • ഉലുവാ ചീര – കപ്പ്
  • പട്ട – 2 കഷണം 
  • ഏലയ്ക്ക –  8 
  • ഗ്രാമ്പൂ – 6 
  • വഴനയില –  2
  • ജീരകം – 1/2 ടീസ്പൂൺ 
  • സവാള – 1 ചെറുതായി അരിഞ്ഞത്  
  • ഇഞ്ചി – 3 ടേബിൾ സ്പൂൺ 
  • വെളുത്തുള്ളി – 2 ടേബിൾസ്പൂൺ 
  • പച്ചമുളക് –  3 
  • തക്കാളി – 1 
  • വെള്ളം – 1/2 കപ്പ് 
  • തൈര് –  1/2 കപ്പ്  

ആവശ്യമുള്ള മസാലകൾ ;

  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ 
  • കശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
  • ഉലുവച്ചീര – ഒരു കപ്പ്

തയാറാക്കുന്ന വിധം

തന്നിരിക്കുന്ന ചേരുവകളെല്ലാം യഥാക്രമം വഴറ്റുക അതിനുശേഷം അതിലേക്ക് മസാലകൾ ചേർത്ത് പച്ചമണം മാറിയതിനുശേഷം കോഴിക്കഷണങ്ങളും ഉലുവ ചീരയും ചേർത്ത് മൂടിവെച്ച് 20 മിനിറ്റ് ചെറുതീയിൽ പാകം ചെയ്യുക.

അതിനു ശേഷം 1/2 ടീസ്പൂൺ ഗരം മസാലപ്പൊടിയും 1 ടീസ്പൂൺ കസൂരിമേത്തി, അരക്കപ്പ് ക്രീമും ചേർത്ത് 5 മിനിറ്റ് കുക്ക് ചെയ്യുക. പിന്നീട് നീളത്തിൽ അരിഞ്ഞ ഇഞ്ചി കഷണങ്ങളും മല്ലിയിലയും ചേർത്ത് വിളമ്പാം. ജാതിക്കപ്പൊടി 1/2 ടീസ്പൂൺ ചേർക്കാവുന്നതാണ്.

ശ്രദ്ധ വേണം, ഇറച്ചി കഴിക്കാം : ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടയും മാംസവും വേണ്ട

പക്ഷിപ്പനിക്കു കാരണമായ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിനുള്ളിൽ നശിച്ചു പോകുമെന്നതിനാൽ നന്നായി പാചകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചു. ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടയും മാംസവും കഴിക്കരുത്. പച്ച മാംസം കഷണങ്ങളാക്കാനും പാചകത്തിനും എടുത്താൽ കൈകൾ നന്നായി കഴുകണം. 

English Summary: Methi Chicken , Chicken Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com