ADVERTISEMENT

ചായക്കടകളിലെ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന പാൽ കേക്ക് എളുപ്പത്തിൽ ഗോതമ്പുപൊടി ഉപയോഗിച്ച് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

▪️ഗോതമ്പ് പൊടി - 1 കപ്പ് 
▪️പാൽ - ¼ കപ്പ് 
 ▪️മുട്ട - 1 എണ്ണം 
▪️പഞ്ചസാര - 6 ടേബിൾ സ്പൂൺ
▪️ഏലയ്ക്ക- 3 എണ്ണം 
▪️വെണ്ണ - 1 ടേബിൾ സ്പൂൺ
▪️ഉപ്പ് – ഒരു നുള്ള് 
▪️വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് 

പഞ്ചസാര ലായനി

▪️പഞ്ചസാര  - 4 ടേബിൾസ്പൂൺ
▪️വെള്ളം - 1½ കപ്പ് 
▪️ഏലയ്ക്കാപൊടി - ¼ ടീസ്പുൺ 
 ▪️നാരങ്ങാനീര് - ½ ടീസ്പുൺ 

തയാറാക്കുന്ന വിധം 

▪️ഒരു പാത്രത്തിലേക്ക് മുട്ട, പൊടിച്ച പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം വെണ്ണ, പാൽ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് കുറേശ്ശെ ഗോതമ്പുപൊടി ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ച് 10 മിനിറ്റ് വയ്ക്കുക.

▪️10 മിനിറ്റിനുശേഷം മാവ് ഒന്നുകൂടി കുഴച്ച് കനത്തിൽ പരത്തിയെടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.

▪️തിളച്ച വെളിച്ചെണ്ണയിൽ പാൽ‍ കേക്കുകൾ വറത്തു കോരുക. 

▪️പഞ്ചസാര ലായനി തയാറാക്കാനായി വെള്ളവും പഞ്ചസാരയും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് കയ്യിൽ ഒട്ടുന്ന പരുവമാകുമ്പോൾ നാരങ്ങാനീരും ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

▪️വറുത്ത പാൽ കേക്കുകൾ ഇളം ചൂടോടുകൂടെതന്നെ പഞ്ചസാര ലായനിയിൽ ഇട്ട് 10 മിനിറ്റിനുശേഷം എടുക്കുക 

▪️രുചികരമായ പാൽ കേക്ക് റെഡി‍‍‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com