ADVERTISEMENT

ടിക്ക് ടോക്ക് സ്പെഷലാണ് ബക്കറ്റ് ചിക്കൻ. പലർക്കും ഈ പാചകം പാളിപ്പോകുകയാണ്, ബക്കറ്റ് തുറന്നു നോക്കുമ്പോൾ കോഴിയുടെ കാലുമാത്രം കിട്ടുന്ന നിരവധി വിഡിയോകൾ ടിക് ടോക്കിലുണ്ട്.  കൃത്യമായിട്ട് എങ്ങനെ ബക്കറ്റ് ചിക്കൻ തയാറാക്കാമെന്നു വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് ആദിൽ.

ചേരുവകൾ

  • ചിക്കൻ – മുഴുവനോടെ വരഞ്ഞ് എടുത്തത്
  • ഉപ്പ് – ആവശ്യത്തിന്
  • കോഴിമുട്ട – 2
  • ചെറുനാരങ്ങ – 2
  • തൈര് – 2 ടേബിൾ സ്പൂൺ
  • 4 പച്ചമുളക്, മല്ലിയില,ഒരു ചെറിയ പുതിനയില, കറിവേപ്പില, 1 സവാള, 1 തക്കാളി – എന്നിവ മികിസിയിൽ അടിച്ചെടുത്തത്
  • രണ്ട് ടേബിൾസ്പൂൺ മല്ലി (മുഴുവനോടെ) നാല് ഉണക്കമുളകും പാനിലിട്ട് ചൂടാക്കി അൽപം പെരും ജീരകവും ചേർത്ത് നല്ല പൊടിയാക്കിയത്.
  • ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്

തയാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ മുട്ടപൊട്ടിച്ച് ഒഴിച്ച് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടു അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കാം.
  • വരഞ്ഞെടുത്ത ചിക്കനിൽ മസാല നന്നായി പുരട്ടി എടുക്കുക. രണ്ടു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.
  • ഒരു തകര പാത്രം വൃത്തിയാക്കി എടുക്കാം.
  • ഒരു കമ്പ് മണ്ണിൽ നന്നായി താഴ്ത്തി അടിച്ചുറപ്പിക്കാം. ഇതിന്റെ ചുറ്റിലും അലുമിനിയം ഫോയിൽ വിരിക്കാം. അതിനു മുകളിൽ കുറച്ച് വാഴയില നിരത്താം. ഈ കമ്പിനു മുകളിൽ ചിക്കൻ കോർത്ത് നിറുത്തണം, ചിക്കന്റെ കാലിന്റെ ഭാഗം വള്ളികൾ കൊണ്ട് കമ്പിനോട് ചേർത്ത് കെട്ടിവയ്ക്കാം. ശേഷം തകര പാത്രം കൊണ്ട് മൂടാം. അലുമിനിയം ഫോയിൽ പേപ്പർ തകരപാത്രത്തോട് ചേർത്ത് ചുരുട്ടി മടക്കാം, ഇതിനുള്ളിലേക്ക് തീ കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനു മുകളിൽ ഭാരമുള്ള കല്ല് വച്ച് ഇളകി പോകാതെ ഉറപ്പിക്കാം. ചുറ്റിനും വിറക് കത്തിച്ച് തീ ഇടാം. ഇരുപത് മിനിറ്റ് തീ കത്തിച്ചു കൊടുക്കണം. ശേഷം തുറന്ന് എടുത്ത് കഴിക്കാം.

English Summary: Bucket Chicken Recipe Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com