ADVERTISEMENT

മനസ്സും ശരീരവും കുളിർക്കാൻ നോമ്പ് കാലത്ത് കളർ ചേർക്കാത്ത ഒരു കിടിലൻ ഡ്രിങ്ക്. പാചകം ചെയ്യാതെ 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാം. പുരാനി ദില്ലിയിൽ "മൊഹബ്ബത് കാ ശർബത്" എന്നറിയപ്പെടുന്ന ഈ പാനീയം റമദാൻ കാലങ്ങളിൽ വളരെ ഏറെ പ്രിയങ്കരമാണ്. 

ചേരുവകൾ

  • പാൽ - 1/2 ലിറ്റർ 
  • റോസ് സിറപ്പ് - 3 -4 ടേബിൾ സ്പൂൺ 
  • വത്തക്ക (കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കിയത് ) - 2 കപ്പ്‌ 
  • ഐസ് - ആവശ്യത്തിന് 
  • ബേസിൽ (സബ്ജ )സീഡ്‌സ് (1 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് ) - 2 ടീ സ്പൂൺ 
  • വത്തക്ക ബോൾസ് - വത്തക്ക സ്പൂണിൽ എടുത്ത് 3-4 മണിക്കൂർ ഫ്രീസറിൽ വെച്ചത് (ഓപ്ഷണൽ )

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ പാൽ ഒഴിച്ച് അതിലേക്ക് ഐസ്, റോസ് സിറപ്പ് എന്നിവ ചേർത്ത് ഇളക്കുക. 
  • ശേഷം വത്തക്ക കഷ്ണങ്ങളും സബ്ജ സീഡ്‌സും ചേർക്കുക. ഗ്ലാസ്സിലേക്കു ഒഴിച്ച് വത്തക്ക ബോൾസ് മുകളിൽ വെച്ച് അലങ്കരിക്കാം. 
  • കുട്ടികൾക്കും എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ടാണിത്.

English Summary: Mohabbat Ka Sharbat , Ramadan Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com