ADVERTISEMENT

കാബേജ് വച്ച് 5 മിനിറ്റിൽ ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ പലഹാരം, കാബേജ് പക്കോഡ.

ചേരുവകൾ :

1.കാബേജ് അരിഞ്ഞത് - 1 കപ്പ്
2.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
3.മുളകുപൊടി - 3/4 ടീസ്പൂൺ
4.അയമോദകം /ജീരകം - 1/4 ടീസ്പൂൺ
5.കടലപ്പൊടി - 2 ടീസ്പൂൺ
6.ഉപ്പ് - ആവശ്യത്തിന്
7.വെള്ളം - 3 ടീസ്പൂൺ
8.എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

കാബേജ് ഓരോ ലയർ ആയിട്ട് എടുത്ത് നീളത്തിൽ അരിയുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം /അയമോദകം, ആവശ്യത്തിന് ഉപ്പ്, കടലപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിലേക്കു 2 ടീസ്പൂൺ വെള്ളം ഒഴിച്ച് കട്ടി മാവ് ആക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്കു ഇട്ട് വറത്തു കോരുക.

English Summary: Variety and Easy snacks with Cabbage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com