ADVERTISEMENT

കല്യാണ കപ്പ ബിരിയാണി കഴിച്ചിട്ടുണ്ടോ? തേങ്ങാപ്പാൽ ഒഴിച്ചു വയ്ക്കുന്ന നല്ല രുചിയൂറും കപ്പ ബിരിയാണി. വായിൽ വെള്ളമൂറുന്നുണ്ടല്ലേ? ഇതാ പിടിച്ചോ കല്യാണ കപ്പ ബിരിയാണി റെസിപ്പി.

ആവശ്യമായ സാധനങ്ങൾ

കപ്പ തയാറാക്കാൻ

  • കപ്പ- 4 കിലോഗ്രാം
  • ഉപ്പ് - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

ബീഫ് തയാറാക്കാൻ

  • എല്ലു കൂടിയ ബീഫ് - 2 കിലോഗ്രാം
  • പച്ചമുളക് - 8 എണ്ണം
  • വെളുത്തുള്ളി - 12 അല്ലി
  • സവാള - 2 എണ്ണം, ചെറുതായി അരിഞ്ഞത്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 3 ടീസ്പൂൺ
  • മുളകുപൊടി - 2 ടീസ്പൂൺ
  • മീറ്റ് മസാല - 11/2 ടീസ്പൂൺ
  • കറിവേപ്പില - 2 രണ്ട് തണ്ട്

കൂട്ട് തയാറാക്കാൻ

അര മുറി തേങ്ങ ചിരകിയതും  2 പച്ചമുളകും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് അരച്ചെടുക്കണം.

  • തേങ്ങാ കൊത്ത് - അരമുറിത്തേങ്ങയുടെ
  • തേങ്ങാപാൽ - ഒരു തേങ്ങാ പിഴിഞ്ഞത്
  • ഗരം മസാല -1/2 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - ആവശ്യത്തിന്

കപ്പ തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ കപ്പ അൽപ്പം മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. (മുക്കാൽ വേവുമതി).

ബീഫ് തയാറാക്കാൻ

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി തേങ്ങാകൊത്ത് വറുത്തെടുക്കുക. പിന്നീട് അതേ എണ്ണയിലേക്ക് തന്നെ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. സവാള ലൈറ്റ് ബ്രൗൺ കളർ ആയാൽ അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മീറ്റ് മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ മസാല കൂട്ട് റെഡിയായി കഴിഞ്ഞു. ഇനി  കഴുകി വെച്ച ബീഫും മസാല കൂട്ടും നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഒരു കുക്കറിൽവച്ച് വേവിച്ചെടുക്കുക. എട്ടു പത്തു വിസിൽ മതിയാകും.

ഉരുളി ചൂടാക്കുക. പാകം ചെയ്തു വച്ചിരിക്കുന്ന ഇറച്ചിയും കപ്പയും ചേർക്കുക. തേങ്ങാ അരപ്പ് ചേർത്തിളക്കുക. വറത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചേർക്കുക. ഇനി ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കാം. കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർക്കുക. ഇനി നമുക്ക് തേങ്ങാപ്പാൽ ചേർക്കാം. നന്നായി ഇളക്കുക. പതിനഞ്ചു മിനിറ്റ് വേവിക്കുക.

കടുക് താളിക്കാനായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. മുറിച്ചു വച്ചിരിക്കുന്ന ചെറിയുള്ളിയും കറിവേപ്പിലയും ചേർക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പബിരിയാണി ചേർത്തിളക്കുക. നമ്മുടെ സ്വാദിഷ്ടമായ കപ്പബിരിയാണി തയാറായിരിക്കുന്നു.

English Summary: Kappa Biriyani Recipe, Kerala Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com