ADVERTISEMENT

മാമ്പഴം കൊണ്ടൊരു ഹൽവ ഉണ്ടാക്കാതെ ഈ മാമ്പഴക്കാലം കടന്നു പോകരുതേ, കോൺഫ്ലോറും മൈദയും ചേർക്കാതെ കഞ്ഞി വെള്ളം ചേർത്താണി ഹൽവ തയാറാക്കുന്നത്.

ചേരുവകൾ

  • മാമ്പഴ ചാറ്    -  2  കപ്പ്  
  • കഞ്ഞിവെള്ളം - 1 കപ്പ്  
  • നെയ്യ്‌  - ആവശ്യത്തിന് 
  • പഞ്ചസാര - 1 കപ്പ്  

തയാറാക്കുന്ന വിധം

1. നന്നായി പഴുത്ത മാമ്പഴം മിക്സിയിൽ അടിച്ച്, അരിച്ചെടുക്കുക.

2. ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കുറുകിയ കഞ്ഞി വെള്ളം അരിച്ചൊഴിച്ചു ഇളക്കുക

3. അതിലേക്ക് മാമ്പഴ ചാറും പഞ്ചസാരയും ചേർത്ത് കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. ഇടക്കിടെ ഓരോ ടീസ്പൂണ് നെയ്യ്‌ ചേർത്തു കൊടുക്കുക. 

4. പാത്രത്തിൽ നിന്നും വിട്ടു വരുന്നതുവരെ ഇളക്കുക. പകമാവുമ്പോൾ വേറൊരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോൾ മുറിച്ചു ഉപയോഗിക്കുക

English Summary:  This is a sweet and smooth pudding with mango flavors made with rice water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com