ADVERTISEMENT

എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും മാസങ്ങളോളം കേടു വരാതെ സൂക്ഷിക്കാവുന്നതുമാണ്. ഹെൽത്തിയും രുചികരവുമായ ഒരു നാടൻ പലഹാരം. 

  • ചെറുപയർ - 500ഗ്രാം 
  • പൊന്നി അരി - 500 ഗ്രാം 
  • നുറുക്ക് ഗോതമ്പ് - 500 ഗ്രാം 
  • ശർക്കര - 1/2 കിലോ 
  • വെള്ളം - 1/2 ഗ്ലാസ്‌ 
  • ചുക്ക് പൊടി - 1/2 ടീ സ്പൂൺ 
  • ഏലക്കായ പൊടി - 1/2 ടീ സ്പൂൺ
  • ഉണങ്ങിയ തേങ്ങ - ചെറുതായി കഷ്ണങ്ങൾ ആക്കിയത് 

തയാറാക്കുന്ന വിധം

  • ചെറുപയർ, അരി, നുറുക്ക് ഗോതമ്പ് വേറെ വേറെ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക. 
  • തണുത്ത ശേഷം എല്ലാം കൂടി തരുതരുപ്പായി പൊടിച്ചെടുക്കുക. 
  • ഈ പൊടി 1/2 കപ്പ് മാറ്റി വയ്ക്കുക. 
  • ശർക്കര 1/2 കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ചുക്ക് പൊടിയും ഏലയ്ക്കായ പൊടിയും ചേർക്കുക. ശേഷം നാളികേരം ചേർക്കുക. 
  • ശർക്കര നൂൽ പരുവം ആവുന്ന വരെ തിളപ്പിക്കുക. 
  • ബാക്കിയുള്ള പൊടിയിൽ ശർക്കര പാനി ഒഴിച്ച് നന്നായി യോജിപ്പിക്കുക. 
  • ഉരുട്ടി എടുക്കാനുള്ള പരുവമാകുമ്പോൾ ശർക്കര പാനി ചേർക്കുന്നത് നിർത്തുക. 
  • കൈയ്യിൽ തണുത്ത വെള്ളം നനച്ച ശേഷം ഉരുളകളാക്കി എടുക്കുക. ചൂടോടു കൂടി വേണം ഉരുളകളാക്കാൻ. 

Note

  • ഇത് വളരെ മൃദുവായ ഒരു പലഹാരമല്ല. . 
  • വളരെ ആരോഗ്യകരമായ ഒരു പഴയ കാല പലഹാരമാണ്. 
  • മാസങ്ങളോളം കേടാവാതെ എടുത്ത് വെക്കാം.

English Summary: Porulvilangai Urundai Recipe,Traditional palakkad special Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com