ADVERTISEMENT

ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന  പരമ്പരാഗത അഫ്‌ഗാൻ വിഭവമാണ് മാലിദാ. മതപരമായ ചടങ്ങുകൾക്കും മറ്റു ആഘോഷങ്ങൾക്കും വിളമ്പുന്ന അതിവിശിഷ്ടമായ വിഭവം ആയിട്ടാണ്  അഫ്ഗാനികൾ മാലിദാ  ഉണ്ടാക്കുന്നത്. നമ്മുടെ വീടുകളിൽ സർവ്വ സാധാരണയായി കാണുന്ന സാധനങ്ങൾ കൊണ്ട് വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവം ആയതു കൊണ്ട് ഇതിന്റെ ജനപ്രീതി ഏറി വരികയാണ്.

ചേരുവകൾ 

  • ചപ്പാത്തി -  4 എണ്ണം
  • നെയ്യ് -   2 ടേബിൾ സ്പൂൺ 
  • തേങ്ങാ ചിരകിയത് -  1/ 2  കപ്പ് 
  • ബദാം -   5 മുതൽ 10  എണ്ണം
  • കശുവണ്ടി -  1/4 കപ്പ്    
  • ഉണക്കമുന്തിരി  -  2 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 2  ടേബിൾ സ്പൂൺ  
  • ഏലക്കാപ്പൊടി  - 1/ 2 ടീസ്പൂൺ 

തയാറാക്കുന്ന വിധം  

  • ഗോതമ്പ് മാവ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കി നെയ്യ് പുരട്ടി  ചുട്ടെടുക്കുക , അതിനു ശേഷം കൈ കൊണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ച് മിക്സിയുടെ ജാറിൽ തരുതരുപ്പായി പൊടിച്ചെടുക്കുക.
  • പാൻ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് ഉണക്കമുന്തിരി വറുത്ത് മാറ്റി വയ്ക്കുക, അതിന് ശേഷം ബദാം,  കശുവണ്ടി എന്നിവ വറുത്തെടുക്കുക, അതിലേക്ക് ചിരകിയ തേങ്ങാ ഇട്ട് ഇളക്കുക. പച്ചമണം മാറുമ്പോൾ ചപ്പാത്തി പൊടിച്ചത്  ചേർത്തിളക്കുക. ശേഷം പഞ്ചസാരയും  ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കുക. അവസാനം ഉണക്ക മുന്തിരി കൊണ്ട് അലങ്കരിക്കാം. 
  • നാലു പേർക്കുള്ള അളവാണ് മുകളിൽ  കൊടുത്തിരിക്കുന്നത്. നട്സിന്റെയും ഉണക്കമുന്തിരിയുടെയും പഞ്ചസാരയുടെയും അളവ് ഇഷ്ടാനുസരണം ക്രമീകരിക്കാം. 

English Summary: Malida, is a traditional sweet confection made out of leftover parathas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com