ADVERTISEMENT

ദോശയ്ക്കും ഇഡ്ഡലിക്കും ഒരു പുത്തൻ കൂട്ട് , സാധാരണ ചമ്മന്തി കഴിച്ചു മടുത്തോ എങ്കിൽ ഇത് നിങ്ങളുടെ നാവിനു ഒരു പുത്തൻ അനുഭവം ആയിരിക്കും. അനാവശ്യമായ ഒരു അധിക ചേരുവകളൊന്നും ഇല്ലാത്ത ഈ ചമ്മന്തി. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും അതാണ് ഈ ചമ്മന്തിയുടെ രുചിക്കൂട്ട്. 

ചേരുവകൾ 

  • തക്കാളി  - 2 ഇടത്തരം വലിപ്പം 
  • സവാള - 1 ഇടത്തരം വലിപ്പം
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വറ്റൽ മുളക് - 3  എണ്ണം 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • തേങ്ങാ - 1/2 കപ്പ് ( ഒരു മുറി തേങ്ങയുടെ പകുതി ) 

 

താളിക്കാൻ 

  • എണ്ണ - 1 ടീ സ്പൂൺ 
  • കടുക് - 1/2 സ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • വറ്റൽ മുളക് - 2 എണ്ണം

തയാറാക്കുന്ന വിധം

  • പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് (ഉണക്ക) മുളക് ഇട്ട് മൂപ്പിക്കുക. അതിനുശേഷം സവാള അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. 
  • സവാള വഴറ്റിക്കഴിഞ്ഞാൽ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക, അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കുക. 
  • തണുത്ത ശേഷം ചിരകിയ തേങ്ങയും ഉപ്പും അല്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക. 
  • കടുക് താളിച്ച ശേഷം  വിളമ്പാവുന്നതാണ് , ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം വിളമ്പാവുന്നതാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com