ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ബാനാന ബിസ്ക്കറ്റ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

  • മൈദ -1 1/4 കപ്പ് 
  • തണുപ്പ് മാറിയ ഉപ്പില്ലാത്ത ബട്ടർ - 80 ഗ്രാം 
  • പൊടിച്ച പഞ്ചസാര - 3/4കപ്പ് 
  • കോൺ ഫ്ലോർ - 2 ടേബിൾ സ്പൂൺ 
  • ബേക്കിങ് പൗഡർ -1/4 ടീസ്പൂൺ 
  • ഉപ്പ് – ഒരു നുള്ള് 
  • മഞ്ഞൾപ്പൊടി – 1ടീസ്പൂൺ അല്ലെങ്കിൽ  മഞ്ഞ  ഫുഡ്‌ കളർ ഒരു തുള്ളി 
  • ബനാന  എസൻസ് - 1 ടീസ്പൂൺ 
  • അടിച്ച മുട്ട – 1 

തയാറാക്കുന്ന വിധം

അവ്ൻ 180 ഡിഗ്രിയിൽ പ്രീ ഹിറ്റ് ചെയ്യുക. ഒരു ട്രേയിൽ അലൂമിനിയം ഫോയിൽ ഇട്ട് വയ്ക്കുക. 

ഒരു ബൗളിൽ ബട്ടർ പൊടിച്ച പഞ്ചസാരയുമായി നന്നായി യോജിപ്പിക്കുക. മഞ്ഞൾ പൊടി അഥവാ ഫുഡ്‌ കളർ, എസൻസ്  എന്നിവ ചേർക്കുക. ഇതിലേക്ക് മൈദ കോൺഫ്ലോർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. 

ചെറിയ ബോൾ അതിൽ നിന്നും ഉരുട്ടി എടുത്ത് കശുവണ്ടി ഷേപ്പിലാക്കി ട്രേയിൽ വയ്ക്കുക. മുകളിൽ അടിച്ച മുട്ട ബ്രഷ് ചെയ്യുക. 

പ്രീ ഹിറ്റ് ആയ അവ്നിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക (ടോപ് റാക്കിൽ). ചൂടാറിയ ശേഷം കഴിക്കാം, വായുകയറാതെ ടിന്നിൽ സൂക്ഷിച്ച് വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com