ADVERTISEMENT

എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരമാണ് റവയപ്പം, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ വറുത്തെടക്കാം.

ചേരുവകൾ 

  • റവ - 1 കപ്പ്‌ 
  • ആട്ട പൊടി - 1/2കപ്പ്‌ 
  • തേങ്ങ - 1 കപ്പ്‌ 
  • ശർക്കര - മുക്കാൽ കപ്പ്‌ (പാനിയാക്കണം)
  • പാൽ - 1 കപ്പ്‌ 
  • വെള്ളം - കാൽ കപ്പ്‌ 
  • ഏലയ്ക്ക -2എണ്ണം 
  • സോഡാപ്പൊടി - 1 നുള്ള് 
  • ഉപ്പ് - ആവശ്യത്തിന്

തയാറാകുന്നവിധം 

ഒരു മിക്സിയുടെ ജാറിൽ റവ, ആട്ടപ്പൊടി, തേങ്ങ, ശർക്കര പാനി, ഏലയ്ക്ക, ഉപ്പ്, പാൽ, ഒരു നുള്ള് സോഡാ പൊടി, വെള്ളവും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ഓരോ തവി മാവ് ഒഴിച്ച് വറുത്തെടുക്കാം. നല്ല രുചികരമായ, എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ റവ അപ്പം റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com