ADVERTISEMENT

വളരെ  വത്യസ്തമായ രുചികരവും സ്‌പൈസിയുമായ  ഒരു  നോർത്ത ഇന്ത്യൻ വിഭവമാണ് അജ്മീർ ആലൂ മട്ടർ. 

ചേരുവകൾ :

  • ഉരുളക്കിഴങ്ങ്  നുറുക്കി വേവിച്ചത്   -  2 എണ്ണം 
  • സവാള  - 2എണ്ണം 
  • തക്കാളി  - 1എണ്ണം 
  • ഗ്രീൻപീസ് വേവിച്ചത്   - 1 കപ്പ് 
  • മല്ലി  -  1 ടീ സ്പൂൺ 
  • വറ്റൽ മുളക് - 2എണ്ണം 
  • ഇഞ്ചി  - 2 കഷ്ണം 
  • വെളുത്തുള്ളി - 6 അല്ലി 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • പെരിഞ്ജീരകം - 1 ടീസ്പൂൺ 
  • ഉപ്പ്‌  - ആവശ്യത്തിന് 
  • ഗരം മസാല  - 1 ടീ സ്പൂൺ 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ 
  • ചെറിയ ജീരകം  - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം :

ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുത്ത് നന്നായി ചൂടായി വരുമ്പോൾ  മല്ലി,  വറ്റൽമുളക്, വെളുത്തുളളി, പെരിഞ്ചീരകം, ഇഞ്ചി  എന്നിവ ഇട്ട് മൂപ്പിക്കുക, അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് ഉപ്പ്‌ ചേർത്ത് നന്നായി വഴറ്റി വാങ്ങുക. അത് തണുത്ത ശേഷം മിക്സിയിൽ അടിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വയ്ക്കുക. ശേഷം തക്കാളിയും മിക്സിയിൽ അടിച്ച് മാറ്റി വയ്ക്കുക. 

വീണ്ടും ഫ്രൈയിങ് പാൻ ചൂടാക്കിയശേഷം ചെറിയ ജീരകം, ഗരം മസാല, കുരുമുളക് പൊടി,  എന്നിവ ഇട്ട് ചൂടാക്കുക അതിലേക്ക് ആദ്യം  അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ചേർക്കുക ഒരു മിനിറ്റ് മൂപ്പിച്ച ശേഷം അതിലേക്ക് ഗ്രീൻപീസ് ചേർത്ത് കൊടുക്കുക, പുറകെ  

തക്കാളി പേസ്റ്റ് ചേർത്ത് അടച്ചു വയ്ക്കുക 3 മിനിറ്റിനു ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് മസാല പിടിക്കാൻ  2 മിനിറ്റ് വേവിച്ച് വാങ്ങുക, രുചികരമായ അജ്മീർ ആലൂ മട്ടർ റെഡിയായി കഴിഞ്ഞു. ഇത് അപ്പം, ചപ്പാത്തി, നാൻ, റൊട്ടി എല്ലാത്തിന്റെ കൂടെയും കഴിക്കാവുന്ന അടിപൊളി വിഭവമാണ്. 

English Summary: Aloo mutter is a Punjabi dish, made from potatoes and peas in a spiced creamy tomato based sauce.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com