ADVERTISEMENT

ചായ, കാപ്പി എന്നിവയ്ക്കൊപ്പം വിളമ്പാവുന്ന വളരെ സ്വാദിഷ്ടമായ പലഹാരം. എളുപ്പത്തിൽ വീട്ടിലുണ്ടാക്കി വിരുന്നുകാർക്കും കൂട്ടുകാർക്കും വിളമ്പാം.

ചേരുവകൾ

1.മുട്ട -1
2.ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
3.ഉപ്പ് - 1/4 ടീസ്പൂൺ
4.പഞ്ചസാര പൊടിച്ചത് - 3 ടേബിൾ സ്പൂൺ
5.ഏലയ്ക്കായ പൊടിച്ചത് - 1/2 ടീ സ്പൂൺ
6.പാൽപ്പൊടി - 3 ടേബിൾ സ്പൂൺ
7.ഗോതമ്പ് പൊടി - 1 കപ്പ്‌
8.പാൽ - 2-3 ടീസ്പൂൺ
9.നെയ്യ് - 1 ടീ സ്പൂൺ

10.പഞ്ചസാര - 1/2 കപ്പ്‌
11.വെള്ളം - 1 കപ്പ്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും കൂടി തിളപ്പിച്ച് പാനിതയാറാക്കി വയ്ക്കാം. 

1 മുതൽ 6 വരെയുള്ള ചേരുവകൾ നന്നായി ഇളക്കി ചേർക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി ചേർത്തി ആവശ്യത്തിന് പാലും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴക്കുക. 

സ്വല്പം കട്ടിയോടെ പരത്തി എടുത്ത് ദീർഘചതുരാകൃതിയിൽ മുറിച്ചെടുക്കുക. ശേഷം എണ്ണയിൽ വറുത്തു കോരുക. 

വറുത്ത് കോരി ചൂടുള്ള പഞ്ചസാര ലായനിയിൽ 10-20 മിനിറ്റ് ഇട്ട് വയ്ക്കുക. 

English Summary: Paal Cake is a very popular teastall sweet or snack and it's taste resembles almost that of neyvada.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com