ADVERTISEMENT

ഉരുളക്കിഴങ്ങ് കൊണ്ട് നല്ല രുചിയുള്ള ഒരു തോരൻ തയാറാക്കിയാലോ?, അത് ഒട്ടി പിടിക്കാൻ ഒന്നും പോകുന്നില്ല. ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു. കുട്ടികൾക്കും വലിയവർക്കും ഒക്കെ ഇഷ്ട്ടം ആകുന്ന ഒരു ടേസ്റ്റി തോരനാണ്, മിക്സിയിൽ അരയ്ക്കണ്ട, ഒതുക്കണ്ട, മസാലകളുടെ കുത്തില്ല.  ബാച്ചിലേഴ്സിനും ജോലിക്ക് പോകാൻ തിരക്ക് ഉള്ളവർക്കും പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ  

  • ഉരുളക്കിഴങ്ങു –1വലുത്
  • ഉള്ളി –1എണ്ണം
  • പച്ചമുളക് –2എണ്ണം
  • തേങ്ങാ -  കപ്പ് 
  • കറിവേപ്പില –ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിനു
  • എണ്ണ – ഒന്നര സ്പൂൺ

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുക്കുക, അതിനെ  അര ഇഞ്ച് വലിപ്പത്തിൽ  4 കഷ്ണങ്ങളാക്കുക. എന്നിട്ട് ചെറുതായി നീളത്തിൽ അറിയുക. 2  പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കുക .
  • സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞതിന് ശേഷം അതിലേക്ക് പച്ചമുളക് അരിഞ്ഞതും തേങ്ങയും ചേർത്ത് കൈ കൊണ്ട് തിരുമ്മി  യോജിപ്പികുക.
  • ഇനി ഒരു പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.അതിലേക്ക് സവാള കൂട്ട് ചേർത്ത് ഒന്ന് വഴറ്റുക പിന്നീട് പൊട്ടറ്റോ ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത്  ചെറുതീയിൽ  വെള്ളം ചേർക്കാതെ അടച്ച് വച്ച് വേവിച്ച് എടുക്കാം. കറിവേപ്പില ചേർക്കാൻ മറക്കല്ലേ. 5 മിനിറ്റിൽ പൊട്ടറ്റോ തോരൻ റെഡി.

English Summary: Potato Thoran is a quick one when you need a side dish for rice. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com