ADVERTISEMENT

കായ പുളികുത്തി കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ? കിടിലൻ ചൂട് ചോറോ അല്ലെങ്കിൽ കഞ്ഞിയും നെയ്യും ഈ മഴക്കാലത്ത് കഴിക്കാൻ പറ്റുന്ന ബെസ്റ്റ് നാടൻ വിഭവം.

ചേരുവകൾ :

1. നേന്ത്രക്കായ - 2 എണ്ണം
2.പച്ചരി /പൊന്നി അരി - 1 ടീസ്പൂൺ
3.കടല പരിപ്പ് - 1/2 ടീസ്പൂൺ
4.തുവരപ്പരിപ്പ് - 1/2 ടീസ്പൂൺ
5.ഉലുവ - 5 or 6 എണ്ണം
6.കായം പൊടി - 1/4 ടീസ്പൂൺ
7.ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
8.ചുവന്ന മുളക് - 5 or 6 എണ്ണം
9.കറിവേപ്പില - 2 തണ്ട്
10.കടുക് -1/2 ടീസ്പൂൺ
11.പുളി വെള്ളം - ഒരു നാരങ്ങ വലിപ്പത്തിൽ പുളി പിഴിഞ്ഞത്
12.ശർക്കര - ചെറിയ കഷ്ണം
13.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
14.മുളകുപൊടി - 1/4 ടീസ്പൂൺ
15.വെളിച്ചെണ്ണ - 3 ടീസ്പൂൺ
16.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ഒരു പാനിൽ 2 മുതൽ 9 വരെ ഉള്ള ചേരുവകൾ നല്ല ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുത്ത് പൊടിക്കുക. വേറെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ്,  ചുവന്ന മുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. അതിലേക്കു ചെറുതാക്കി നുറുക്കിയ കായ ഇട്ട് കൊടുത്ത് ഇളക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പുളി വെള്ളം, ശർക്കര  ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് മുക്കാൽ വേവ് ആകുന്നത് വരെ വേവിക്കുക. അതിലേക്കു പൊടിച്ചു വച്ച മസാല ഒരു മൂന്നു ടീസ്പൂൺ ഇട്ട് ഇളക്കി കൊടുക്കുക. എന്നിട്ട് ഒരു രണ്ടു മിനിറ്റു കൂടി വേവിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com