റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് തേനൂറും ലഡ്ഡു
Mail This Article
×
നുറുക് ഗോതമ്പ് കൊണ്ട് സൂപ്പർ ലഡ്ഡു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നുറുക്ക് ഗോതമ്പ് - 1 കപ്പ്
- പഞ്ചസാര - മുക്കാൽ കപ്പ്
- വെള്ളം - 3 കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
- ഓറഞ്ച് കളർ – ഒരു നുള്ള്
- ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ
- നട്സ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- കഴുകി വെള്ളം കളഞ്ഞെടുത്ത ഗോതമ്പ് ഒരു പാത്രത്തിലിട്ട് 2 മിനിറ്റ് വറുത്ത് എടുക്കാം.
- ഇത് ഒരു പാത്രത്തിൽ മാറ്റി വയ്ക്കാം.
- ഇനി ചൂടായ പാത്രത്തിൽ തന്നെ വെള്ളം ഒഴിച്ചു കൊടുക്കാം. അതിലേക്ക് ഏലയ്ക്കാപ്പൊടി, കളർ എന്നിവ ചേർത്ത് കൊടുക്കാം.
- തിളച്ചു വന്നാൽ ഗോതമ്പ് നുറുക്ക് ചേർത്ത് നല്ലത്പോലെ യോജിപ്പിച്ച് ചെറിയ തീയിൽ അടച്ച് വേവിച്ചെടുക്കാം.
- വെന്ത്, വെളളം വറ്റി വന്നാൽ അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. നല്ലത് പോലെ മിക്സ് ചെയ്ത് പഞ്ചസാര അലിയിച്ചെടുക്കാം.
- ഇനി ഇതിലേക്ക് നെയ്യ്, നട്സ് എന്നിവ ചേർക്കാം ചെറിയ തീയിൽ വെച്ച് കൊടുക്കാൻ ശ്രദ്ധിക്കണം.
- പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പാകത്തിൽ തീ ഓഫ് ചെയ്യാം.
- ചെറിയ ചൂടോട് കൂടി തന്നെ ഉരുട്ടി എടുക്കാം.
English Summary: Nurukk gothambu laddu recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.