ADVERTISEMENT

ഡയമണ്ട് കട്സ് നല്ല ടേസ്റ്റി പലഹാരമാണ്, മൈദ ഉപയോഗിച്ചാണ് സാധാരണ ഉണ്ടാക്കുന്നത്, ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി എടുത്താലോ.

ചേരുവകൾ

  • ഗോതമ്പ് പൊടി - 1 കപ്പ്‌
  • പൊടിച്ച പഞ്ചസാര - 1/2 കപ്പ്‌
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
  • മുട്ട - 1
  • ബേക്കിങ് സോഡാ - ഒരു നുള്ള്
  • ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

 ചേരുവകൾ എല്ലാം യോജിപ്പിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക.10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക, അതിന് ശേഷം ചപ്പാത്തിയെക്കാൾ കുറച്ച് കൂടി കട്ടിയിൽ പരത്തിയെടുക്കുക. ഒരു കത്തികൊണ്ട്  ഡയമണ്ട്  ആകൃതിയിൽ കട്ട് ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. നല്ല ഹെൽത്തി  ആയ വീറ്റ് ഡയമണ്ട് കട്‌സ് റെഡി ആയി. നല്ല ചൂട് കാപ്പി ചായ എന്നിവയ്ക്കൊപ്പം കഴിക്കാം.

English Summary: Wheat Diamond Cuts, Healthy Evening Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com