ADVERTISEMENT

സ്വാദിഷ്ടമായ സ്പാനിഷ് ഓംലറ്റ് എളുപ്പത്തിൽ തയാറാക്കാവുന്ന പ്രഭാത ഭക്ഷണമാണ്, ചൂടോടെ ചെറിയ കഷ്ണങ്ങളാക്കി കഴിക്കാം.

 ചേരുവകൾ:

1. ഉരുളക്കിഴങ്ങ് (വലുത് ) – 1 എണ്ണം
2. സവാള (ഇടത്തരം)– 1 എണ്ണം
3. കാപ്സികം (ഇടത്തരം) – പകുതി
4. മല്ലിയില – കുറച്ച് മാത്രം
5. മുട്ട – 3 എണ്ണം
6. വെജിറ്റബിൾ ഓയിൽ – 4 ടേബിൾ സ്പൂൺ
7. കുരുമുളകുപൊടി – 1/4 ടീസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

ആദ്യം ഉരുളക്കിഴങ്ങ് കനം കുറച്ച് ചെറുതാക്കി അരിയുക. സവാള, കാപ്സിക്കത്തിന്റെ പകുതി, കുറച്ച് മല്ലിയില എന്നിവയും ചെറുതാക്കി അരിയുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ ഒഴിക്കുക. പ്രത്യേകം ശ്രദ്ധിക്കണം വെളിച്ചെണ്ണ ഉപയോഗിക്കരുത്. ഓയിൽ ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഏകദേശം 8 മിനിറ്റ് ആവുമ്പോഴേക്കും ഉരുളക്കിഴങ്ങിന്റെയും സവാളയുടേയും നിറം ചെറുതായിട്ടു മാറാൻ തുടങ്ങും. ആ സമയത്ത് തീ ഓ ഫാക്കി എണ്ണയിൽ നിന്നും ഒരു പാത്രത്തിലേക്ക് കോരി മാറ്റുക.

   പിന്നീട് വേവിച്ചു മാറ്റി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് 3 മുട്ട പൊട്ടിച്ച് ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സികം, മല്ലിയില, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് പാനിന്റെ എല്ലാ വശങ്ങളിലേക്കും നന്നായി പുരട്ടുക. കലക്കി വച്ചിരിക്കുന്ന മിശ്രിതം  ചേർത്ത് 4 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ശേഷം അതിനെ മറിച്ചിട്ട് വേവിക്കണം. (അതിനായിട്ട് ആദ്യം തന്നെ അരികു വശങ്ങൾ നമ്മൾ ഒരു സ്പൂൺ വച്ചോ അല്ലേൽ സ്പാച്ചുല വച്ചോ വേർപ്പെടുത്തിട്ട് ഒരു പാത്രം പാനിന്റെ മുകളിൽ കമിഴ്ത്തി വച്ച് പാൻ ഒന്ന് ആ പാത്രത്തിലേക്ക് കമിഴ്ത്തുക. എന്നിട്ട് തിരിച്ച് വീണ്ടും പാനിലേക്ക് ഇടുക ) . ഇങ്ങനെ ചെയ്താൽ നന്നായിട്ട് നമുക്ക് ഓംലറ്റിനെ തിരിച്ച് ഇടാൻ സാധിക്കും. പിന്നീട് തിരിച്ചിട്ട ഓംലറ്റിനെ 4 മിനിറ്റ് ചെറിയ തീയിൽ വേവിച്ച് തീ ഓഫാക്കുക. 

English Summary: Classic spanish dish, Breakfast Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com