ADVERTISEMENT

പ്രഭാത ഭക്ഷണം ദോശയും ഇഡ്ഡലിയുമാണെങ്കിൽ കൂടെ ഒരു ബദാം ചമ്മന്തി തയാറാക്കിയാലോ?

ചേരുവകൾ

  • 1. ബദാം-25 എണ്ണം തിളച്ച വെള്ളത്തിൽ അരമണിക്കൂർ കുതിർത്ത് തൊലി കളഞ്ഞത്
  • 2. സവാള-1
  • 3. തക്കാളി-1
  • 4. മുളകുപൊടി -  1 ടീസ്പൂൺ
  • 5. പഞ്ചസാര - 1/4 ടീസ്പൂൺ
  • 6. ഉപ്പ്
  • 7. വെളിച്ചെണ്ണ - 1 ടീസ്പൂൺ 

താളിക്കാൻ ആവശ്യമുള്ള സാധനങ്ങൾ

  • വെളിച്ചെണ്ണ - 11/2 ടീസ്പൂൺ
  • കടുക്‌ - 1/2 ടീസ്പൂൺ
  • ചെറിയ ഉള്ളി - 1
  • ഉണക്കമുളക്‌ - 1
  • കറിവേപ്പില

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റി  നിറം മാറുമ്പോൾ മുളക് പൊടി ചേർത്ത് വഴറ്റുക.
  • പച്ചമണം മാറുമ്പോൾ തക്കാളിയും ബദാമും ഉപ്പും പഞ്ചസാരയും ചേർത്ത് വഴറ്റി അര കപ്പു വെള്ളവും ചേർത്ത് പത്തു മിനിറ്റ് വേവിക്കുക.
  • ചൂടാറുമ്പോൾ  നന്നായി അരച്ചെടുക്കുക.
  • ഒന്നര ടീസ്പൂണ് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റി അരച്ച ചമ്മന്തിയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിള വരുമ്പോൾ തീ ഓഫ്‌ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com