ADVERTISEMENT

ലോകത്തെവിടെയുമുള്ള ഉത്തരേന്ത്യൻ റെസ്റ്റാറന്റുകളിൽ വിശിഷ്ട ഭോജ്യമായി വിളമ്പുന്ന "കുൽച്ച" വളരെ എളുപ്പം നമ്മുടെ വീടുകളിൽ പാകം ചെയ്തെടുക്കാം. മൈദ കൊണ്ടുണ്ടാക്കുന്ന സ്വാദിഷ്ടമായ ഉത്തരേന്ത്യൻ വിഭവമാണിത്.

ചേരുവകൾ

  • മൈദ -2 കപ്പ് 
  • പഞ്ചസാര പൊടിച്ചത് -1 ടേബിൾ സ്പൂൺ 
  • ബേക്കിങ് പൗഡർ -1 ടീ സ്പൂൺ 
  • ബേക്കിങ്  സോഡ-1/4 ടീ സ്പൂൺ 
  • ഉപ്പ് -1 1/2 ടീ സ്പൂൺ 
  • തൈര് -1/4 ടീ കപ്പ്‌ 
  • എണ്ണ-2 ടീ സ്പൂൺ 
  • വെള്ളം - ആവശ്യത്തിന് 
  • മല്ലിയില, എള്ള് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചേരുവകളെല്ലാം ചേർത്ത്  10 മിനിറ്റ്  വരെ കുഴയ്ക്കുക. 
  • 2 മണിക്കൂർ കഴിഞ്ഞ് ഓവൽ ഷേപ്പിൽ പരത്തി മല്ലിയിലയും എള്ളും മുകളിൽ വിതറി പരത്തുക. 
  • മറ്റേ ഭാഗം ഒന്നും കൂടി പരത്തി വെള്ളം കൊണ്ട് ബ്രഷ് ചെയ്യുക. വെള്ളം നനച്ച ഭാഗം ഇരുമ്പ് പാനിൽ വരത്തക്ക രീതിയിൽ വയ്ക്കുക. 
  • ഒരു മിനിറ്റ് വേവിച്ച ശേഷം പാനോടെ തീയിലേക്ക് മറിച്ചു വെച്ച് കുൽച്ചയുടെ മുകൾ ഭാഗം വേവിക്കുക. 
  • ചപ്പാത്തി ഗ്രിൽ ഉണ്ടെങ്കിൽ അതിലും ചുട്ടെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com