ADVERTISEMENT

ചോക്ലേറ്റ് കഴിക്കുന്ന എല്ലാവർക്കും ചോക്ലേറ്റ് ഫൗണ്ടൻ കേക്ക് വളരെയധികം ഇഷ്ടമാകും. കേക്ക് മുറിക്കുമ്പോൾ ചോക്ലേറ്റ് പൊട്ടിയൊഴുകുന്നു ഈയൊരു ഫൗണ്ടൻ കാണാൻ തന്നെ നല്ല രസമാണ്.

ചേരുവകൾ

  •  ചോക്ലേറ്റ്           - 100 ഗ്രാം
  •  ബട്ടർ                - 60 ഗ്രാം
  •  പഞ്ചസാര        - 50 ഗ്രാം
  •  മുട്ട                  -2 എണ്ണം
  •  മൈദ                - 22.5 ഗ്രാം

 തയാറാക്കുന്ന വിധം

 ചോക്ലേറ്റും ബട്ടറും ഡബിൾ ബോയിൽ ചെയ്യുക ആവി ഒട്ടും ഉള്ളിൽ കടക്കാൻ പാടില്ല. പഞ്ചസാര പൊടിച്ചെടുക്കുക. മുട്ട നന്നായി അടിച്ച് പൊടിച്ച് പഞ്ചസാരയും ചേർത്ത് ക്രീമി ആക്കി എടുക്കാം. അരിച്ച മൈദയിലേക്ക് പഞ്ചസാര മുട്ട മിക്സ് ചേർത്തു കൊടുക്കാം. കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ബട്ടർ  ചോക്ലേറ്റ് മിക്സ് ഓരോ സ്പൂണായി ഒഴിച്ചു കൊടുക്കാം. ബേക്ക് ചെയ്യാൻ പാകത്തിനുള്ള  ചെറിയ ബൗളിലേക്ക് ബട്ടർ പേപ്പർ വച്ചശേഷം ബാറ്റർ  ഒഴിച്ചുകൊടുക്കുക. പത്തുമിനിറ്റ് പ്രീഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ഇറക്കിവയ്ക്കാം. തീ കുറച്ച് വയ്ക്കുക. മുകൾഭാഗം വെന്താൽ ഉടൻതന്നെ മാറ്റുക.  10 മിനിറ്റിൽ ഫൗണ്ടൻ റെഡി. ചൂടോടുകൂടി തന്നെ കട്ട് ചെയ്യുക. കട്ട് ചെയ്യുമ്പോൾ ചോക്ലേറ്റ് ഉള്ളിൽ നിന്നും പൊട്ടി വരുന്നതായി കാണാം. ചൂടോടുകൂടെതന്നെ കഴിക്കുകയും ചെയ്യുക.

ശ്രദ്ധിക്കാൻ

  •   അളവ്  കൃത്യം  അളന്ന് എടുക്കുക
  •  നനവു പറ്റാതെ നോക്കുക
  •  കേക്ക് കൂടുതൽ വേവിക്കരുത് 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com